Malayalam lyrics
തെയ്യാരം തൂമണിക്കാറ്റേ വാ കളിയാടി വാ ഒരു കൂട്ടു താ തുന്നാരം തുഞ്ചത്തു ചാഞ്ഞു വാ കുളിരാടി വാ ഒരു പാട്ടു താ ഇതിലെ ചിരി മഴ തൂകി നീ വരുമോ ചിറകുകൾ വീശി നീ ഓ...ഓ.. (തെയ്യാരം ... ) ആമ്പൽ പുഴയിൽ നീന്താൻ വാ നീരിലൊഴുകി നീങ്ങാൻ വാ ആട്ടം മയിലാട്ടം കണി കാണുവാൻ ചെറു വരമ്പിൽ ചെന്നെത്തിടാൻ കറുകനാമ്പും കണ്ടെത്തിടാം പുതിയ തേനും ചുണ്ടിൽ തരാം വാ... വാതിൽ മുകിലിൻ കാട്ടിൽ തൂവൽ പൊഴിയും കൂട്ടിൽ അണയാൻ ഒരു കൊതിയേറവേ വഴിയിൽ പലനിറമാകവെ ഓ... ഓ... (തെയ്യാരം ... ) വേനൽ കിളികൾ പോകുന്നേ… ഈറൻ തണലു തേടുന്നേ നോട്ടം തിരനോട്ടം മഴമേഘമായ് പകലുറങ്ങും മഞ്ചത്തിലോ ഒരു കിനാവിൻ നെഞ്ഞതിലോ, ആ... കുരുവി കുറുകും കണ്ഠത്തിലോ അഹാ... ഈണം വിരിയും പാട്ടിൻ മേളം കൂടാൻ പോകാം തിരിയൊ തിരി തിരി പൂത്തിരി കളിയോ കളി കളി പൂവിളി ഓ... ഓ.. (തെയ്യാരം ... )
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: രാജീവ് ഗോവിന്ദ്
Singer: എം ജയചന്ദ്രൻസുചിത്രഹരിചരൺ ശേഷാദ്രി
Film/album: ട്രിവാൻഡ്രം ലോഡ്ജ്
Explore this song
- Singer: എം ജയചന്ദ്രൻസുചിത്രഹരിചരൺ ശേഷാദ്രി
- Film / album: ട്രിവാൻഡ്രം ലോഡ്ജ്
- Composer: എം ജയചന്ദ്രൻ
- Lyricist: രാജീവ് ഗോവിന്ദ്