Malayalam lyrics
താമരപ്പൂ താമരപ്പൂമഴക്കാലം മലർ വാരിയിടും വഴിയോരം കനവിൽ വരുമെൻ പ്രിയനെൻ മനസ്സിൽ പകരും മധുരം പ്രണയം താമരപ്പൂമഴക്കാലം മലർ വാരിയിടും വഴിയോരം എന്തിനെൻ പാട്ടിനെ തൊട്ടുണർത്താൻ വാനവിൽ തൂവലായി നീ അണഞ്ഞു കൂരിരുൾ കാവിൽ നീ എന്തിനെന്നെ വെണ്ണിലാ ചിന്തുമായി തേടിവന്നു മിഴിവാതിലടയുന്ന നേരം വരെ തിരിനീട്ടി ശ്രുതിമീട്ടി നീ ഇരുന്നു മിഴിയടഞ്ഞാലും ഉറങ്ങാത്തോരോർമ്മകളിൽ താമരപ്പൂ ഹോ ഹോ താമരപ്പൂമഴക്കാലം മലർ വാരിയിടും വഴിയോരം വേനലിൽ നിന്റെയീ വാർനെറ്റിയിൽ മഞ്ഞുനീർ പൊട്ടുകൾ തൊട്ടുതരാം ദൂരെയാണെങ്കിലും നിന്റെ നെഞ്ചിൻ സ്പന്ദനം ചാരെ ഞാൻ കേട്ടിരുന്നു മഴത്തുള്ളി ചൊരിയാതെ മേഘങ്ങളിൽ മലർ മാത്രം ഉതിരുന്ന കാലം തരും ഒരു ഋതുകൂടി അഴകോടെ വിരിയുന്നുവോ താമരപ്പൂമഴക്കാലം മലർ വാരിയിടും വഴിയോരം കനവിൽ വരുമെൻ പ്രിയനെൻ മനസ്സിൽ പകരും മധുരം പ്രണയം താമരപ്പൂമഴക്കാലം
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: സന്തോഷ് വർമ്മ
Singer: മധു ബാലകൃഷ്ണൻകെ എസ് ചിത്ര
Film/album: റേഡിയോ ജോക്കി
Explore this song
- Singer: മധു ബാലകൃഷ്ണൻകെ എസ് ചിത്ര
- Film / album: റേഡിയോ ജോക്കി
- Composer: എം ജയചന്ദ്രൻ
- Lyricist: സന്തോഷ് വർമ്മ