Malayalam lyrics

തുമ്പപ്പൂവിന്‍ മാറിലൊതുങ്ങി
ഈ ചെല്ലക്കാറ്റും തേരിലിറങ്ങി..
ഈ ഗാനം പോലും..
പൊന്‍പൂ തൂകുമ്പോള്‍...
(തുമ്പപ്പൂവിന്‍...)
അരികില്‍ നിന്നെ തേടി
ഞാന്‍ വെറുതെ മോഹവുമായി..
അകലെ നീയേതു ഭൂവില്‍ മറഞ്ഞു
ഈ നീല രാവില്‍ സഖി
നിന്നെ ഞാന്‍ തേടുമ്പോള്‍..
(തുമ്പപ്പൂവിന്‍...)
നിറയെ പൂക്കളുമായ്‌
ഈ വനിയില്‍ വാസന്തം..
വിളിച്ചു നീ കേള്‍പ്പതില്ലേ
ഒളിച്ചോ നീ കേട്ട നേരം
ഋതു ഗീതം ഞാന്‍ പാടുമ്പോള്‍..
(തുമ്പപ്പൂവിന്‍...)

Song information

Music: ഔസേപ്പച്ചൻ

Lyricist: പി കെ ഗോപി

Singer: ഉണ്ണി മേനോൻ

Film/album: വൈഷ്ണവർ

Explore this song