Malayalam lyrics
തെന്നലേ മണിത്തെന്നലേ നിന്റെ നെഞ്ചിലേ പൂമണം ആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണ് ഓ എന്തിനാണ്.. (2) കുഞ്ഞിലേ.. നമ്മൾ കുഞ്ഞിലേ.. കളിക്കൂട്ടു കൂടി നടക്കുമ്പം.. നിന്റെ നെഞ്ചിലൊളിപ്പിച്ചു വെച്ചൊരു പൂമണം.. തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല നിന്റെ നെഞ്ചിലൊളിപ്പിച്ചു വെച്ചൊരു പൂമണം.. തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല തെന്നലേ മണിത്തെന്നലേ നിന്റെ നെഞ്ചിലേ പൂമണം ആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണ് ഓ എന്തിനാണ് ചെമ്പുലരി കുങ്കുമം നീ എവിടെവെച്ചു മറന്നു സൂര്യൻ ചോദിച്ചു പെണ്ണേ.. (2) ചേറു പുരണ്ടൊരീ കയ്യിലേ.. ചെങ്കൊടിയുടെ മേലേ കുങ്കുമം ചാർത്തീ (2) ചെങ്കൊടിയുടെ മേലേ കുങ്കുമം ചാർത്തീ തെന്നലേ മണിത്തെന്നലേ നിന്റെ നെഞ്ചിലേ പൂമണം ആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണ്..ഊഹും ഓ എന്തിനാണ് വെണ്ണിലാക്കുന്നിലെ നല്ല പഞ്ചമിത്തിങ്കളിനേ നോക്കി നോക്കി നിൽക്കെ എന്തേ കണ്ടില്ലാ (2) പഞ്ചമിത്തിങ്കളിനെ രാകി മിനുക്കീ ഞാൻ പിടിക്കണ ചെങ്കൊടിയിലെ പൊന്നരിവാളാക്കി (2) ഞാൻ പിടിക്കണ ചെങ്കൊടിയിലെ പൊന്നരിവാളാക്കി തെന്നലേ മണിത്തെന്നലേ നിന്റെ നെഞ്ചിലേ പൂമണം ആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണ് ഓ എന്തിനാണ്.. കുഞ്ഞിലേ.. നമ്മൾ കുഞ്ഞിലേ.. കളിക്കൂട്ടു കൂടി നടക്കുമ്പം.. നിന്റെ നെഞ്ചിലൊളിപ്പിച്ചു വെച്ചൊരു പൂമണം.. തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല നിന്റെ നെഞ്ചിലൊളിപ്പിച്ചു വെച്ചൊരു പൂമണം.. തന്നില്ല തന്നില്ല നീ തിരിച്ചു തന്നില്ല തെന്നലേ മണിത്തെന്നലേ നിന്റെ നെഞ്ചിലേ പൂമണം ആരുമറിയാതൊളിപ്പിച്ചു വെയ്ക്കണതെന്തിനാണ് ഓ എന്തിനാണ്..ഓ എന്തിനാണ്...
Song video
Song information
Music: എം കെ അർജ്ജുനൻ
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Film/album: വസന്തത്തിന്റെ കനൽവഴികളിൽ
Explore this song
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: വസന്തത്തിന്റെ കനൽവഴികളിൽ
- Composer: എം കെ അർജ്ജുനൻ
- Lyricist: കൈതപ്രം