Malayalam lyrics

തെന്നലേ... നീ കൊണ്ടുവാ ...

നിന്നോമൽ കാവിലെ പൂമണം

പ്രാണനിൽ പകർന്നു താ...

പ്രണയത്തിൻ മാധുര്യതേൻകണം

എൻ മെയ് വീണയാക്കി മാറ്റു

ഇന്നൊരീണമെന്നിൽ മീട്ടൂ

എൻ മെയ് വീണയാക്കി മാറ്റു

ഇന്നൊരീണമെന്നിൽ മീട്ടൂ ....

ചേർന്നൊന്നാകുമീ ജീവിതം

നീ തന്നാലും സ്നേഹാമൃതം

തെന്നലേ... നീ കൊണ്ടുവാ ...

നിന്നോമൽ കാവിലെ പൂമണം

ഉല്ലാസരാവിൻ കുടീരം

പ്രേമസല്ലാപം നുകരുന്ന നേരം (2)

ഏതേതോ.. മൗനദാഹമുള്ളിൽ

കാതോർക്കും ഗീതമായ് മാറാം

ചേക്കേറാൻ വായോ പെൺകിളി ...

തെന്നലേ... നീ കൊണ്ടുവാ ...

നിന്നോമൽ കാവിലെ പൂമണം

മഞ്ഞിൽ നിലാവെന്ന പോലെ

ചാരു മന്ദസ്‌മിതം തൂകുവോളെ (2)

നീ.. മാത്രം ചൂടുമാശ്ലേഷമായ്

നിൻ മോഹം.. തേടുമാനന്ദമായ്

ഞാനിന്നു മാറാം.. ആൺകിളി

തെന്നലേ... നീ കൊണ്ടുവാ ...

നിന്നോമൽ കാവിലെ പൂമണം

പ്രാണനിൽ പകർന്നു താ...

പ്രണയത്തിൻ മാധുര്യ തേൻകണം

എൻ മെയ് വീണയാക്കി മാറ്റു

ഇന്നൊരീണമെന്നിൽ മീട്ടൂ

എൻ മെയ് വീണയാക്കി മാറ്റു

ഇന്നൊരീണമെന്നിൽ മീട്ടൂ ....

ചേർന്നൊന്നാകുമീ ജീവിതം

നീ തന്നാലും സ്നേഹാമൃതം

തെന്നലേ... നീ കൊണ്ടുവാ ...

നിന്നോമൽ കാവിലെ പൂമണം

Song information

Music: അൻവർ അമൻ

Lyricist: ബാപ്പു വാവാട്

Singer: കരീം മുടിക്കോട്രാധിക കരീം

Film/album: കേണലും കിണറും

Explore this song