Malayalam lyrics

തെന്നിവരും പൂന്തെന്നലേ താരാട്ടൊന്നു പാടാമോ
പൂമാനമേ വെൺമേഘമേ ശോകഗാഥ കേൾക്കാമോ
തങ്കക്കനിയോമന മൂകാർദ്രമായിതാ
ഏതോ ജന്മപാപം ആരോമൽ ശാപം
(തെന്നിവരും..)
പൊൻമകനേ വീഴാതെ നീ ഈ തീരഭൂവിൽ
എൻ മകനേ കേഴാതെ നീ ഈ നീലരാവിൽ
പൂങ്കുരുന്നിൻ കണ്ണീരാലൊരു സന്താപക്കടൽ നീന്തീടാം
നീലവാനിൽ പൊന്നോമൽക്കിളിക്കുഞ്ഞേ കൂട്ടിനു പോരാമോ
അന്തരംഗ ശോകരാഗമേ
ബാല്യകാലത്തിൻ നൊമ്പരങ്ങളും ഏറ്റു പാടും ഓരോ രാവും
(തെന്നിവരും..)
വാഴുന്നവർ വീഴും കാലം നീ രാജരാജൻ
കേഴുന്നവർ വാഴും കാലം നീ രാജദാസൻ
ദീപമാല ചാർത്താനെത്തുമീ സ്വർല്ലോകക്കനി മാലാഖേ
കൈക്കുടന്ന പൂക്കൾ പാതയിൽ തൂകാനെന്തിനു നോവുന്നു
നീലവാന മേഘസൂനമേ
കാലജാലമേ ജീവപാതയെ ഓർമ്മയിലെൻ രാഗമായ്
(തെന്നിവരും..)

Song information

Music: മോഹൻ സിത്താര

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: കെ ജെ യേശുദാസ്

Film/album: കുലപതി

Explore this song