Malayalam lyrics
തൃച്ചമ്പരം നടയില്‍ തിങ്കള്‍ക്കെടാവിളക്ക് മുറ്റം മൂടും വെണ്ണിലാവേ ചൊല്ലിടാം ഞാന്‍ ഒരു വാക്ക് ഈ ഗ്രാമസൗന്ദര്യം എന്‍റെ മാത്രം എന്‍റെ എന്‍റെ എന്‍റെ മാത്രം (തൃച്ചമ്പരം...) പ്രദക്ഷിണവീഥിയില്‍ തീര്‍ത്ഥാടകരായ് നിഴലുകള്‍ പ്രണയിച്ചു നടന്നു വലത്തേ ശീവേലിക്കല്ലില്‍ ഇരുന്നു ഞാന്‍ ഇനി വരാം കൗമാരം ഓര്‍ത്തു കണ്ണിനാല്‍ അന്നു നീ എയ്തൊരു* അമ്പലം അല്ലേ സാക്ഷി ഈ അമ്പലം അല്ലേ സാക്ഷി (തൃച്ചമ്പലം...) നടപ്പുരവീഥിയില്‍ വെൺപ്രാവുകളും കുറുകവേ എഴുന്നേറ്റു നടന്നു പുറത്തേ മുറ്റത്തെ കല്‍ത്തൂണില്‍ ചാരി ഞാന്‍ ഒരു മാത്ര നിന്‍ മുഖം ഓര്‍ത്തു പണ്ടു നീ കാട്ടിയ കുസൃതികള്‍ക്കൊക്കെയും ആല്‍മരം അല്ലേ സാക്ഷി ഈ ആല്‍മരം അല്ലേ സാക്ഷി (തൃച്ചമ്പലം...) ലാലല ലാലല ലലലാലാ എന്‍റെ എന്‍റെ എന്‍റെ മാത്രം...
Song information
Music: നിസരി ഉമ്മർ
Lyricist: ചിറ്റൂർ ഗോപി
Singer: സിന്ധുദേവി
Film/album: ഒരു ജന്മം കൂടി
Explore this song
- Singer: സിന്ധുദേവി
- Film / album: ഒരു ജന്മം കൂടി
- Composer: നിസരി ഉമ്മർ
- Lyricist: ചിറ്റൂർ ഗോപി