Malayalam lyrics

കണ്ടോ കണ്ടോ താക്കോൽ

കണ്ടോ കണ്ടോ താക്കോൽ

കണ്ടോ കണ്ടോ താക്കോൽ,

കുഞ്ഞൻ തവളേടെ താക്കോൽ

നാട്ടിൽ തേടി നടക്കുമ്പോൾ,

കാണാതായൊരു താക്കോൽ,

കാണാതായൊരു താക്കോൽ...

 

മൺകുഴിക്കും ഞണ്ടളിയാ,

കണ്ടോ നീയാ താക്കോൽ?

കണ്ടോ നീയാ താക്കോൽ?

മൺകുഴിക്കും നേരം

എങ്ങനെ കാണും താക്കോൽ...

 

പട്ടം കെട്ടി വരും കൊമ്പാ,

നീ കണ്ടോടാ താക്കോൽ?

നീ കണ്ടോടാ താക്കോൽ?

കൊട്ടും ചെണ്ടേലില്ലല്ലോ,

പൊട്ടുമിട്ടിലുമില്ലല്ലോ,

പയ്യിൻ വാലേ തൂങ്ങോളേ,

മുണ്ടിക്കൊക്കേ നീ കണ്ടോ?

 

നീറ്റിൽ പൊന്തും മീനേ,

കണ്ണാലേ ഞാൻ കണ്ടുള്ളൂ.

കൊമ്പിൽ ഞാലും വവ്വാലേ,

കണ്ടോ വെള്ളി താക്കോൽ?

 

കുറ്റിരിട്ടിലുമില്ലല്ലോ,

ഉത്തരത്തിലുമില്ലല്ലോ,

ചോദിച്ചങ്ങനെ പോയാറെ,

നീണ്ടുനിവർന്നു കിടക്കുന്നു

താക്കോൽ പോലൊരു നീർക്കോലി,

താക്കോൽ പോലൊരു നീർക്കോലി.

 

കുഞ്ഞൻ തവളച്ചാരിന്നും

എല്ലാരോടും ചോദിപ്പു:

“താക്കോൽ കണ്ടോ?”

പെക്ക്റോം പെക്ക്റോം!

 

വീടിൻ വെള്ളി താക്കോൽ,

താക്കോൽ കണ്ടോ?

പെക്ക്റോം പെക്ക്റോം!

 

മിന്നാമിന്നി താക്കോൽ,

മിന്നാമിന്നി താക്കോൽ.

Song information

Music: സുഷിൻ ശ്യാം

Lyricist: അൻവർ അലി

Singer: നിള രാജ്

Film/album: ബാലൻ

Explore this song