Malayalam lyrics

ഡയാനാ.. ഡയാനാ ഡയാനാ
ഡയാനാ.. ഡയാനാ ഡയാനാ
ആക്റ്റ് ചെയ്താല്‍ കരീനാ
നോക്കിലോ നീ തമന്നാ
പാട്ടിലോ നീ മഡോണാ പ്രിന്‍സിന്‍ ഡയാനാ
ശുനകകുമാരി ശുനകകുമാരി
ശ്വാനസുരാംഗി അനുപമ റാണി
ഇനി മാലോകരെ നായാക്കണ നാടിന്‍ മനങ്ങളില്‍
സ്വയം ആളായൊരു നായാണിവളാണേ മനോഹരി
ഡയാനാ ഡയാനാ ഡയാനാ
ഈ ലോകം നിന്‍ കൈയില്‍ ബനാനാ
ഡയാനാ ഡയാനാ ഡയാനാ

ആക്റ്റ് ചെയ്താല്‍ കരീനാ
നോക്കിലോ നീ തമന്നാ
പാട്ടിലോ നീ മഡോണാ പ്രിന്‍സിന്‍ ഡയാനാ

പാലൂട്ടും കൈയില്‍ തന്നെ കടിക്കല്ലേ കള്ളിയേ
തോളേറി ചെവി തിന്നാന്‍ തുടങ്ങല്ലേ സഖിയേ
തേരാടും സമയം നാലാളു പൊതിയേ
കാണാതെ നടിക്കും ജാഡവേണ്ണ്ടാ
നീ വന്ന വഴികള്‍ വേഗത്തില്‍ മറക്കാന്‍
നായല്ലേ നീ നാടിന്‍ ആരോമല്‍പ്പൂമുത്തല്ലേ നീ
ഡയാനാ ഡയാനാ ഡയാനാ
ഡയാനാ ഡയാനാ ഡയാനാ

ആക്റ്റ് ചെയ്താല്‍ കരീനാ
നോക്കിലോ നീ തമന്നാ
പാട്ടിലോ നീ മഡോണാ പ്രിന്‍സിന്‍ ഡയാനാ

നായാണേ താരം നീയിന്നാരേക്കാളും ഉയരേ
നാരിക്കു പകരം നീ സൂപ്പര്‍സ്റ്റാറാ ശുനകി
ഫാൻസുണ്ടേ ന്റെ നിറയേ ഫേസ്ബുക്കില്‍ പോയി നീ
നാടാകെ ചുമരില്‍ നിന്റെ ഫേസാ
വീടിന്റെ പടിക്കേല്‍ ചാനലിന്‍ നിരക്കാര്‍
നീ ഇല്ലേലെല്ലാം നാട്ടില്‍ ഉപ്പില്ലാത്ത കറിയാണേ
ഡയാനാ ഡയാനാ ഡയാനാ..
ശ്വാനസുരാംഗി ഡയാനാ
ശ്വാനസുരാംഗി ഡയാനാ

Song video

Watch on YouTube

Song information

Music: ഗോപി സുന്ദർ

Lyricist: ബി കെ ഹരിനാരായണൻ

Singer: ശങ്കർ മഹാദേവൻ

Film/album: റിംഗ് മാസ്റ്റർ

Explore this song