Malayalam lyrics

ജയദേവസംഗീത സുധയിൽ മുഴുകിയ
മതിലേഖ രാധയെ പോലെ
ജയദേവസംഗീത സുധയിൽ മുഴുകിയ
മതിലേഖ രാധയെ പോലെ
കളിവാക്കു ചൊല്ലി കവിൾ നുള്ളി മായുന്ന
കുളിർതെന്നൽ കണ്ണനെ പോലെ
കളിവാക്കു ചൊല്ലി കവിൾ നുള്ളി മായുന്ന
കുളിർതെന്നൽ കണ്ണനെ പോലെ
ജയദേവസംഗീത സുധയിൽ മുഴുകിയ
മതിലേഖ രാധയെ പോലെ
കരിനീലരോമലതാഗൃഹത്തിനകം
ഉടുപുഷ്പ ശയ്യ വിരിച്ചു
കരിനീലരോമലതാഗൃഹത്തിനകം
ഉടുപുഷ്പ ശയ്യ വിരിച്ചു
ശശിലേഖെ നിൻ പദശ്രുതിയോർത്തിരിക്കുന്ന
വനമാലി വള്ളിക്കുടിലിൽ
ശശിലേഖെ നിൻ പദശ്രുതിയോർത്തിരിക്കുന്ന
വനമാലി വള്ളിക്കുടിലിൽ
ശശിലേഖെ ഇൻ പദശ്രുതിയൊർത്തിരിക്കുന്ന
വനമാലി വള്ളിക്കുടിലിൽ
വനമാലി വള്ളിക്കുടിലിൽ
ജയദേവസംഗീത സുധയിൽ മുഴുകിയ
മതിലേഖ രാധയെ പോലെ
മണി മേഘസഖികൾ നിലാവിന്റെ പാൽക്കുടം
തലയിലേന്തി വരും മുമ്പെ
മണി മേഘസഖികൾ നിലാവിന്റെ പാൽക്കുടം
തലയിലേന്തി വരും മുമ്പെ
ഹിമബിന്ദു ജാലങ്ങൾ നൂപുരം ചാർത്തിയ
അഴലോടെ കണ്ണനെ തേടൂ..
ഹിമബിന്ദു ജാലങ്ങൾ നൂപുരം ചാർത്തിയ
അഴലോടെ കണ്ണനെ തേടൂ..
അഴലോടെ കണ്ണനെ തേടൂ..
ജയദേവസംഗീത സുധയിൽ മുഴുകിയ
മതിലേഖ രാധയെ പോലെ
കളിവാക്കു ചൊല്ലി കവിൾ നുള്ളി മായുന്ന
കുളിർതെന്നൽ കണ്ണനെ പോലെ
ജയദേവസംഗീത സുധയിൽ മുഴുകിയ
മതിലേഖ രാധയെ പോലെ

Song video

Watch on YouTube

Song information

Music: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്

Lyricist: ചേരാവള്ളി ശശി

Singer: രാജു ഫെലിക്സ്

Film/album: ലളിതഗാനങ്ങൾ

Explore this song