Malayalam lyrics

ജനുവരി പ്രിയ സഖി
അണിചന്ദ്രക്കല തോൽക്കും
നിൻ തിരുനെറ്റിയിൽ ഒരു തിലകം
എന്റെ സ്വരതിലകം
(ജനുവരി )
മുറ്റത്തു നന്മകൾ കളിയാടും തറവാട്ടിൽ
മുത്തുമണി വിളക്കേന്തി വന്നവളെ (2)
നിന്റെ ചെന്താമര കാലടി പതിഞ്ഞപ്പോൾ
കുങ്കുമ ചാറലിഞ്ഞു
ഇന്നെന്റെ നെഞ്ചിൽ. പഞ്ചമകുയിലുണർന്നു
(ജനുവരി)
പൂത്തിരുവാതിര നീരാടി ധനുമാസ
പൂനിലാ പുടവ ചാർത്തി നിന്നവളെ (2)
മംഗള ദശപുഷ്പം ചൂടിയ നീ
അഷ്ടമംഗല്യ താലമേന്തി
ചിന്തുന്നു ചുറ്റും സങ്കൽപ വർഷകാന്തി
(ജനുവരി )

Song information

Music: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്

Lyricist: എസ് രമേശൻ നായർ

Singer: ജി വേണുഗോപാൽ

Film/album: ലളിതഗാനങ്ങൾ

Explore this song