Malayalam lyrics

ജന്മങ്ങളേ തേങ്ങുന്നുവോ 
ബന്ധങ്ങളേ ഉലയുന്നുവോ
സ്നേഹമേ നോവുമായി മുൾക്കിരീടമേകിടുന്ന ജീവിത 
കാൽവരി കയറുകയോ
ജന്മങ്ങളേ തേങ്ങുന്നുവോ 
ബന്ധങ്ങളേ ഉലയുന്നുവോ
ആരാരുമില്ലേ ആശ്വാസമാകാൻ
അകലുമിവരിൽ തുണയരുളുവാൻ 
ഒരു തണലുമേകീടാനായ്
ഒരു നുള്ളു സാന്ത്വനം തരുകില്ലയോ 
ആരാണൊരാശ്രയം 
ജീവന്റെ അമരം തകരുമ്പോൾ
ജന്മങ്ങളേ തേങ്ങുന്നുവോ 
ബന്ധങ്ങളേ ഉലയുന്നുവോ

Song video

Watch on YouTube

Song information

Music: കലവൂർ ബാലൻ

Lyricist: വയലാർ ശരത്ചന്ദ്രവർമ്മ

Singer: കെസ്റ്റർ

Film/album: അച്ചാമ്മക്കുട്ടിയുടെ അച്ചായൻ

Explore this song