Malayalam lyrics
ജന്മാന്തരസ്നേഹബന്ധം നമ്മിലീരാഗ ഭാവമുതിർത്തു (2) ആദിവ്യരാഗം ആത്മാനുരാഗം അഴകിന്റെ ദേവതയാക്കി നിന്നെ മണ്ണിലെ മാലാഖയാക്കി ( ജന്മാന്തരസ്നേഹബന്ധം... ) ഋതുറാണി വീണ്ടും വാസന്തവർണ്ണം വിരിച്ചു (2) പറയാതെ വീണ്ടും നിന്നിൽ നിറച്ചു അഭിരാമ സൌഗന്ധികങ്ങൾ അനുരാഗ സൌഗന്ധികങ്ങൾ ഈ ഗാനമേകാം ഈ ജീവനേകാമെൻ സൌഭാഗ്യവും നിനക്കേകാം കാണാക്കിനാക്കുകളും നൽകീടുകിൽ ഞാൻ ഇനിയെന്തു നൽകും നിനക്കായ് ഇനിയെന്തു കരുതും നിനക്കായ് ( ജന്മാന്തരസ്നേഹബന്ധം... )
Song information
Music: ബേബി യോഹന്നാൻ
Lyricist: പത്മേന്ദ്ര പ്രസാദ്
Singer: ജി ശ്രീറാം
Film/album: ഇവിടെ ഈ നഗരത്തിൽ
Explore this song
- Singer: ജി ശ്രീറാം
- Film / album: ഇവിടെ ഈ നഗരത്തിൽ
- Composer: ബേബി യോഹന്നാൻ
- Lyricist: പത്മേന്ദ്ര പ്രസാദ്