Malayalam lyrics
ജീവിതമെന്ന കൂടുകൂട്ടും മുൻപേ ജീവനിൽ കൂട്ടുകാരായി നമ്മൾ (2) കൗതുകം വിടരും കണ്ണുമായി ചീറിടും കൗമാര കുരുവിക്കൂട്ടം പോലെ നമ്മൾ ജീവിതമെന്ന കൂടുകൂട്ടും മുൻപേ ജീവനിൽ കൂട്ടുകാരായി നമ്മൾ കാറ്റിന്റെ കയ്യിലെ കാണാത്തൊരൂഞാലിൽ മാറ്റൊടെയാടാൻ കൊതിക്കും നമ്മൾ (2) കാർമുകിൽ പെണ്ണിന്റെ നീർത്താര കൊള്ളുമ്പോൾ കായലിൽ കളിവള്ള കൂട്ടം നമ്മൾ കായലിൽ കളിവള്ള കൂട്ടം നമ്മൾ ജീവിതമെന്ന കൂടുകൂട്ടും മുൻപേ ജീവനിൽ കൂട്ടുകാരായി നമ്മൾ പ്രേമം പ്രമേയമായി മാറ്റുമീ പ്രായമോ പ്രാണലിൽ നിധിപോലെ കാക്കും നമ്മൾ (2) സ്നേഹമേ നീ നീട്ടും സൂത്രങ്ങങ്ങളോ സ്നേഹമുള്ളൊരാലിനെ നൽകും നമ്മൾ സ്നേഹമുള്ളൊരാലിനെ നൽകും നമ്മൾ ജീവിതമെന്ന കൂടുകൂട്ടും മുൻപേ ജീവനിൽ കൂട്ടുകാരായി നമ്മൾ കൗതുകം വിടരും കണ്ണുമായി ചീറിടും കൗമാര കുരുവിക്കൂട്ടം പോലെ നമ്മൾ ജീവിതമെന്ന കൂടുകൂട്ടും മുൻപേ ജീവനിൽ കൂട്ടുകാരായി നമ്മൾ
Song information
Music: സജീവ് മംഗലത്ത്
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: വിധു പ്രതാപ്അഖില ആനന്ദ്
Film/album: സ്നേഹമുള്ളൊരാൾ കൂടെയുള്ളപ്പോൾ
Explore this song
- Singer: വിധു പ്രതാപ്അഖില ആനന്ദ്
- Film / album: സ്നേഹമുള്ളൊരാൾ കൂടെയുള്ളപ്പോൾ
- Composer: സജീവ് മംഗലത്ത്
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ