Malayalam lyrics
ചന്ദനശിലയില്‍ കാമനുഴിഞ്ഞത് ചെമ്പക മലരോ കന്മദമോ......... ചന്ദനശിലയില്‍ കാമനുഴിഞ്ഞതു ചെമ്പക മലരോ കന്മദമോ വൈകാശിപ്പുതു മഴയോ മേനിയില്‍ മന്ദാരപ്പൂവൊളി ചാര്‍ത്തി നാഭിയിലെരിയും നാഗവിളക്കിന്‍ നാളം കണ്ണില്‍ പടരുമ്പോള്‍ മെയ്യറിയേ മനമറിയേ തിരുവിളയാട്ടിനു കളമെഴുതി മെയ്യറിയേ മനമറിയേ തിരുവിളയാട്ടിനു കളമെഴുതി [ചന്ദനശിലയില്‍] കുവലയ വിലോചനേ ബാലേ ഭൈമീ കിസലയാധരേ ചാരുശീലേ...... വല്ലഭാ.................. വല്ലഭാ എന്നറിയാതൊരു മൊഴി ഉള്ളില്‍ വിങ്ങി അമരുമ്പോള്‍ (2) വാല്‍ത്തഴമ്പെഴും പാണിയിലമരും പൊന്‍പാലക്കുടമുലയുമ്പോള്‍ കനക കസവു കവണി ഇഴുകി ഒഴുകീ അറയിലെ നെയ്ത്തിരി മിഴി മൂടി [ചന്ദനശിലയില്‍] തക ധിമി താം ധിമി തക താം ജണു ജണു താം (3) തക ധിമി താം നി സ നി പ മ ഗ രി സ രി മ രി മ രി മ പ രി മ പനി സ രി ഗ ഗ രി സ ഗ രി ഗ രി സ സ രി മ ഗ രി സ രി മ ഗ രി സ രി മ ഗ രി രി മ നി ധ പ രി മ നി ധ പ രി മ നി ധ പ ഗ രി രി സ സ നി നി പ പ മ മ ഗ ഗ രി സ വല്ലഭാ....................... വല്ലഭാ നിന്‍ പ്രാണന്‍ പ്രാണനിലൊന്നായ് വന്നു നിറയുമ്പോള്‍ (2) മെയ് മറന്നു ഞാന്‍ നെയ്യായ്യുരുകി ആയിരമിതളായ് തെളിയുമ്പോള്‍ അലകള്‍ നുരയുമമൃത നദികളൊഴുകീ ഉലകൊരു വിസ്മൃതി ലയമായി [ചന്ദനശിലയില്‍]
Song information
Music: എം ജി രാധാകൃഷ്ണൻ
Lyricist: വി മധുസൂദനൻ നായർ
Singer: കെ എസ് ചിത്ര
Raaga: കാപി
Film/album: കുലം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: കുലം
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: വി മധുസൂദനൻ നായർ