Malayalam lyrics

ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടു വാ 
മുറിവേറ്റ പൈങ്കിളിക്കൊരു
സ്വരരാഗ കല്പകത്തിന്‍
തളിര്‍ കൊണ്ടു വാ 
ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടു വാ
ചന്ദനക്കാറ്റേ...
ഓര്‍ത്തിരുന്നു നിന്നെ 
കാത്തിരുന്നൂ ഞങ്ങള്‍
സ്നേഹമേ നീ മാത്രം വന്നതില്ല 
കണ്ണീരിന്‍ മണികള്‍ പോലും 
നറുമുത്തായ് മാറ്റും ഗാനം
നീ പാടാമോ....
ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടു വാ
ചന്ദനക്കാറ്റേ...
ദൈവമേ കൺതുറക്കൂ
എങ്ങു നീ എൻ പിതാവേ
അപാരാധമീ ഞങ്ങൾ എന്തു ചെയ്തു
ചിറകേന്തി വാനിൽ പാറാൻ
വരമീപ്പൊൻശലഭങ്ങൾക്കും 
നീ ഏകാമോ...
ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടു വാ 
ചന്ദനക്കാറ്റേ....
മുറിവേറ്റ പൈങ്കിളിക്കൊരു
സ്വരരാഗ കല്പകത്തിന്‍
തളിര്‍ കൊണ്ടു വാ
ലലലലലലാ..ലലലാലലാ...

Song video

Watch on YouTube

Song information

Music: എസ് പി വെങ്കടേഷ്

Lyricist: യൂസഫലി കേച്ചേരി

Singer: കെ എസ് ചിത്ര

Film/album: ഭീഷ്മാചാര്യ

Explore this song