Malayalam lyrics

ചങ്ങാതിക്കൂട്ടം വന്നേ കൊട്ടും പാട്ടുമായ് 

ചങ്ങാലി പോരൂ വേഗം ചുണ്ടിൽ ചൂളമായ് 

കൂട്ടിന്റെ മേട്ടിൽ വെയിലിൻ പൂക്കാലമായ് 

നാടിന്റെ ചൂടൊന്നറിയാൻ തേരോട്ടമായ് 

ചങ്ങാതിക്കൂട്ടം വന്നേ കൊട്ടും പാട്ടുമായ് 

ചങ്ങാലി പോരൂ വേഗം ചുണ്ടിൽ ചൂളമായ്

കുളിരോടെ ഓടിച്ചാടി ആടി വന്നൊരവധിക്കാലം 

മടിയോടെ കൂഞ്ഞിക്കൂടാൻ മോഹമുള്ളിലായ് 

പുതപ്പിന്റെ കീഴേ ചുരുണ്ടുകൂടി 

ഇഷ്ടം പോലെ 

പുളഞ്ഞൊന്നുറങ്ങാം കിനാവുമായ്

പഠിക്കുന്ന കാര്യം പറഞ്ഞിടുന്ന നേരമെല്ലാം 

മടുപ്പിന്റെ കൈപ്പെല്ലാം തോന്നുന്നുണ്ടേ

മുഷിപ്പോടെ നാവെന്തോ ചൊല്ലുന്നുണ്ടേ

(ചങ്ങാതിക്കൂട്ടം...)

കല്ലായി പുഴയോരത്തെ ചന്തമുള്ള നാടൻ പെണ്ണായ്

കുടമുല്ലപ്പൂ ചൂടുന്നോരെന്റെ മണ്ണിലായ് 

വിരുന്നൊന്നു കൂടാൻ വരുന്ന കൂട്ടുകാരേ നിങ്ങൾ 

നടന്നൊന്നു കാണൂ ഈ നാടിനേ 

ചിരിക്കുന്ന പൂവിൽ നിറഞ്ഞിടുന്ന തേനുണ്ണാനായ് 

കൊതിക്കുന്ന വണ്ടെന്തോ തേടുന്നുണ്ടേ

നമുക്കുള്ള ചങ്ങാത്തം കാണുന്നുണ്ടേ

(ചങ്ങാതിക്കൂട്ടം...)

Song video

Watch on YouTube

Song information

Music: മെജോ ജോസഫ്

Lyricist: വയലാർ ശരത്ചന്ദ്രവർമ്മ

Singer: റിമി ടോമിസയനോര ഫിലിപ്പ്അഫ്സൽവിധു പ്രതാപ്

Film/album: നോട്ട്ബുക്ക്

Explore this song