Malayalam lyrics
ചെല്ലപ്പൂ ചമയപ്പൂ ചിങ്കാരം തിരുമുറ്റത്തെ മുല്ലയ്ക്കും മുത്താരം ചെല്ലപ്പൂ ചമയപ്പൂ ചിങ്കാരം തിരുമുറ്റത്തെ മുല്ലയ്ക്കും മുത്താരം ഒരു കുന്നോളം തന്നോളാം ഞാൻ പുതുപൊൻവള തരിവളകൾ നറുമുത്തണി മണിവളകൾ പുതുപൊൻവള തരിവളകൾ നറുമുത്തണി മണിവളകൾ [ചെല്ലപ്പൂ ..... പൂങ്കൊമ്പിൽ ചാഞ്ചാടും പൊന്നൂഞ്ഞാലല്ലേ കുളിരീണത്തിൽ കൊഞ്ചീടും കുഞ്ഞിക്കുയിലല്ലേ നിറരാവിരുളിൽ ഒളിപകരും മെഴുകിൻ തിരിയല്ലേ ചെറു പൂഞ്ചിറകിൽ പാറിവരും ദേവകുമാരികയും നീ കൊളുത്തുന്നു സ്നേഹത്തിൻ മായാദീപകം ഇടനെഞ്ചിലെ നിലവറയിൽ കുളിരമ്പിളി മുകിലലയിൽ ഇടനെഞ്ചിലെ നിലവറയിൽ കുളിരമ്പിളി മുകിലലയിൽ [ ചെല്ലപ്പൂ..... പാൽമഞ്ഞിൽ പൂത്താടും താരപൂവല്ലേ കുടമണിയോടെ കൂത്താടും കുഞ്ഞുകിടാവല്ലേ കുനു താലോലം തളിരിൻമേൽ മുന്തിരി മണിയല്ലേ പ്രിയ മാതാവിൻ മനസലിയും പുഞ്ചിരിയൊളിയല്ലേ നീ വിളമ്പുന്നു സ്നേഹത്തിൻ പഞ്ചാമൃതം ഇടനെഞ്ചിലെ നാക്കിലയിൽ കുളിർ ചന്ദനമണിവിരലാൽ ഇടനെഞ്ചിലെ നാക്കിലയിൽ കുളിർ ചന്ദനമണിവിരലാൽ [ചെല്ലപ്പൂ .....
Song video
Song information
Music: എസ് പി വെങ്കടേഷ്
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ എസ് ചിത്രബിജു നാരായണൻ
Film/album: മിമിക്സ് ആക്ഷൻ 500
Explore this song
- Singer: കെ എസ് ചിത്രബിജു നാരായണൻ
- Film / album: മിമിക്സ് ആക്ഷൻ 500
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി