Malayalam lyrics
ചെല്ലച്ചെറു വീടൊരുക്കാം പൊൻ നിലാവിലൂയലാടാം പൂങ്കിനാവിലോമനിച്ചോരെന്റെ തിങ്കളേ നിന്നെ കണി കണ്ടുണരാൻ നിൻ നിഴലായി കൂട്ടു വരാൻ തമ്മിലോരം ചേർന്നിരിക്കാനെന്റെയുള്ളിൽ നാണം ചെല്ലച്ചെറു വീടൊരുക്കാം പൊൻ നിലാവിലൂയലാടാം പൂങ്കിനാവിലോമനിച്ചോരെന്റെ തിങ്കളേ ലാല ലാലാ ലാ ആ ആ പച്ചപ്പനംതത്ത പാടി പൊൻപ്രഭാതം ഉണരവേ തമ്മിൽ കൊതിച്ചോർത്തിരുന്ന കാലമായില്ലേ (2) മഞ്ഞണിഞ്ഞ നെൽക്കതിർ കാറ്റിലാടിയിളകുമ്പോൾ തുള്ളിക്കളിക്കും വെള്ളിക്കൊലുസ്സു നിൻ അനുരാഗമോർത്തു പോയി ചെല്ലച്ചെറു വീടൊരുക്കാം പൊൻ നിലാവിലൂയലാടാം പൂങ്കിനാവിലോമനിച്ചോരെന്റെ തിങ്കളേ ഏഹേയ് ഏഹേയ് തന്താനേ താനീനാനേ നോ താനാനേ താനീനാനീനോ നാടൻ പാട്ടിൻ ഈണമോടെ ഞാറ്റുവേല എത്തിയല്ലോ അന്തിവെയിൽ ചോപ്പുവീണ നേരമായില്ലേ പൊന്നിലഞ്ഞിപ്പൂ വിരിയും ചെഞ്ചുണ്ടിൻ ഓരത്തു്(2) മിന്നിത്തെളിയും കൊഞ്ചലിൻ ചന്തം മിഴിയിൽ കണ്ടു ഞാൻ ചെല്ലച്ചെറു വീടൊരുക്കാം പൊൻ നിലാവിലൂയലാടാം പൂങ്കിനാവിലോമനിച്ചോരെന്റെ തിങ്കളേ
Song video
Song information
Music: വിജയ് കൃഷ്ണ
Lyricist: കൃഷ്ണലേഖ
Singer: റാഫിഅനീശ്യ വിൻസെന്റ്
Film/album: മഹാത്മ അയ്യങ്കാളി
Explore this song
- Singer: റാഫിഅനീശ്യ വിൻസെന്റ്
- Film / album: മഹാത്മ അയ്യങ്കാളി
- Composer: വിജയ് കൃഷ്ണ
- Lyricist: കൃഷ്ണലേഖ