Malayalam lyrics

ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ
തുഴയില്ലാപ്പൂന്തോണി തുഴയും കാറ്റേ
കണ്ണുനീരാറ്റിലെ പുഞ്ചിരിപ്പൂവിന്ന്
കൊണ്ടു കൊടുക്കാമോ നീ 
കുറിമാനം കാറ്റേ 
ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ
തുഴയില്ലാപ്പൂന്തോണി തുഴയും കാറ്റേ
കദളിവാഴ തൊടിയിൽ കുങ്കുമം 
ചിതറി വീഴും സന്ധ്യയിൽ
പാടുംപുഴതന്‍ താഴെപ്പടവില്‍
കാത്തിരിപ്പുണ്ടാകും - അവള്‍ 
കാര്‍ത്തികപ്പൂ പോലെ
ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ
തുഴയില്ലാപ്പൂന്തോണി തുഴയും കാറ്റേ 
പകലു പോയ് പവിഴ മല്ലിക-
ക്കൊടികള്‍ പൂക്കും വേളയില്‍ 
ഓളപ്പടവില്‍ തോണിപ്പടിയില്‍
പാടിയിരിക്കും ഞാൻ‍‍
പാതിരാപ്പൂ പോലെ
ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ
തുഴയില്ലാപ്പൂന്തോണി തുഴയും കാറ്റേ
കണ്ണുനീരാറ്റിലെ പുഞ്ചിരിപ്പൂവിന്ന്
കൊണ്ടു കൊടുക്കാമോ നീ 
കുറിമാനം കാറ്റേ

Song video

Watch on YouTube

Song information

Music: എസ് പി വെങ്കടേഷ്

Lyricist: ഷിബു ചക്രവർത്തി

Singer: ജി വേണുഗോപാൽ

Film/album: സൈന്യം

Explore this song