Malayalam lyrics

ചില്ലുമണിക്കായലിന്റെ

വെള്ളിമുടിത്തുമ്പ് കെട്ടും

കണ്ണിവയൽപ്പെണ്ണിനിന്ന്

കല്ല്യാണം

വെള്ളവിരിപ്പാൽമണലിൽ

മഞ്ഞവെയിൽ കുറിയെഴുത്ത്

കൊറ്റികള്‍ കൊണ്ട് ചെന്നേ

നാടാകെ

പൊന്നുരുക്കും സൂര്യനോ

തന്നു കടം നൂറു പവൻ

പിന്നേയുമീ പെണ്ണിനുള്ളിലെന്താണു ?

എന്താണ്?

(ചില്ലുമണിക്കായലിന്റെ..)

ആടകൾ വാങ്ങുവാൻ

അന്തിമുകിൽ അങ്ങാടി

തുമ്പികൾ തന്നുവോ

കമ്മലിന്റെ പൂഞ്ചെപ്പ്

പന്തലിട്ടു മുറ്റത്തു തേങ്ങോലാ...

കുമ്മായം പൂശി

അങ്ങേലെ ലാവ്

മിന്നാമിനുങ്ങിട്ടു റാന്തലു

പിന്നേയുമീ പെണ്ണിനുള്ളിലെന്താണു ?

എന്താണ്?

(ചില്ലുമണിക്കായലിന്റെ..)

പൊൻപുലർത്തോണിയിൽ

വന്നടുത്തു കല്യാണം

മഞ്ഞുനീർത്തുള്ളികൾ

ഉമ്മറവും ചേലാക്കി

തുമ്പക്കൊണ്ടു ചോറുണ്ടേ

കാറ്റീ വാ..

തോട്ടയലത്തെ

ചെമ്പകച്ചോട്ടിൽ

ഉറ്റവരെത്തണ നേരമായ്

പിന്നേയുമീ പെണ്ണിനുള്ളിലെന്താണു ?

എന്താണ്?

(ചില്ലുമണിക്കായലിന്റെ..)

Song information

Music: ബിജിബാൽ

Lyricist: ബി കെ ഹരിനാരായണൻ

Singer: ദയ ബിജിബാൽ

Film/album: ഉപചാരപൂർവ്വം ഗുണ്ടജയൻ

Explore this song