Malayalam lyrics

ചിറകാർന്ന മൗനം ചിരിയിൽ ഒതുങ്ങി
മനസ്സമ്മതം നീ മിഴിയാലെ ഓതി
കളിവാക്കു ചൊല്ലി കരളിന്റെയുള്ളിൽ
ഒരുപാടു നാളായ് ഇതിയോനുമുണ്ടേ
തിങ്കൾ തുളുമ്പും അഴകിൻ തടങ്ങളിൽ
വിരലോടിയാൽ നീ വിടരും കൽഹാരം (ചിറകാർന്ന..)

ഹൃദയം കവർന്നൂ അഴകുള്ള നാണം
ഷാരോൺ കിനാവിലെ മാതളം പൂത്തു
പ്രേമം പകർന്നൂ അഭിഷേകതൈലം
സീയോൺ തടങ്ങളിൽ സൗരഭ്യമൂർന്നു
എൻ ശ്വാസവേഗം അളകങ്ങളാടി
അധരം കവർന്നു മാധുര്യ തീർത്ഥം (ചിറകാർന്ന..)

ഫറവോന്റെ തേരിൽ പെൺകുതിരയന്ന്
ശലമോന്റെ ഗീതികൾ വാഴ്ത്തുന്നു നിന്നെ
ശരപ്പൊളി മാല്യം അണിയിച്ചു മാറിൽ
അതു നിൻ വിരൽ‌പൂ നോവിച്ചു എന്നെ
നിന്നിൽ ഞാനെന്നെ പകരുന്ന നേരം
അനുരാഗമന്ന ഉതിരുന്നു മണ്ണിൽ (ചിറകാർന്ന..)

---------------------------------------------------------------------------

Song information

Music: അഫ്സൽ യൂസഫ്

Lyricist: അനിൽ പനച്ചൂരാൻ

Singer: കെ ജെ യേശുദാസ്സിസിലി

Film/album: കലണ്ടർ

Explore this song