Malayalam lyrics

ചിറകുകൾ ഞാൻ നീ ദൂരമായ്
ചുവരുകൾ ഞാൻ നീ ചിത്രമായ്
നിന്നോർമ്മയിൽ എന്നെന്നുമേ അലയുന്നു ഞാൻ
ഞാൻ പെയ്തു നിന്നിൽ തോർന്നു നിന്നിൽ മഴമേഘമായ്
നീ നിറയുന്നതും അലിയുന്നതും നനവോർമ്മയായ്
ചിറകുകൾ ഞാൻ.. നീ ദൂരമായ്
ജനലുകൾ ഞാൻ നീ ജാലമായ്

നാം തളിരാർന്നിടും പൂവാർന്നിടും മരുഭൂമിയായ്
തീ വെയിലായിരാ വരവായി നീ മൃഗതൃഷ്ണയായ്
ഞാനാരുമില്ലാ രാത്തെരുവീഥിയായ്
ആകാശമില്ലാ രാത്താരമായി
ഞാനീ നഗരകാന്താരമതിൽ വീണുരുകീടുമോ
ആരാണു ഞാൻ ആരാണു നീ ആരാരു നാം

ചിറകുകൾ ഞാൻ നീ ദൂരമായ്
ചുവരുകൾ ഞാൻ നീ ചിത്രമായ്
നിന്നോർമ്മയിൽ എന്നെന്നുമേ അലയുന്നു ഞാൻ
ഉം ...ഉം

Song information

Music: ഷഹബാസ് അമൻ

Lyricist: അൻവർ അലി

Singer: പാര്‍വ്വതി

Film/album: ഞാൻ സ്റ്റീവ് ലോപ്പസ്

Explore this song