Malayalam lyrics
നീ ഏയ്...... ഹേയ് ചുറ്റി വളഞ്ഞു പിണഞ്ഞു കിടക്കണ കൊച്ചി പട്ടണമാകെ അരിച്ചു പെറുക്കാൻ നമ്മുടെ കണ്ണുകളെത്തണമൊത്തിരി വേഗം ദൂരേ കാതങ്ങൾ താണ്ടിടുന്നു വഴിമുട്ടാതലയുന്നിവർ ഒരു പക്കം നന്മകൾ വേരോടും നറു പുഞ്ചിരിയായ് എതിരേ മറുപക്കം തിന്മകൾ പാഞ്ഞിടുന്നു വഴിയിൽ നഗരമീ സാഗരം അതിലെവിടെ നീ കരകാണാതലയുന്നു പകലിന് മുകളുടെ പടയണികൾ ഈ പതിവിലും അടി പതറാതെ പടപൊരുതുന്നേ ഗതിയറിയാതെ തേടുവതു നേടുവാൻ ഹേയ് ചുറ്റി വളഞ്ഞു പിണഞ്ഞു കിടക്കണ കൊച്ചി പട്ടണമാകെ.. അരിച്ചു പെറുക്കാൻ നമ്മുടെ കണ്ണുകളെത്തണമൊത്തിരി വേഗം കാത്തിരിക്കുമവൻ എങ്ങോ ദൂരെ തേങ്ങിടുന്നു ശ്രുതി കാറ്റിൽ നീളേ കാലമെന്നു പഴി ആരോ ചൊല്ലി പോകുന്നു ചുറ്റി വളഞ്ഞു പിണഞ്ഞു കിടക്കണ കൊച്ചി പട്ടണമാകെ അരിച്ചുപെറുക്കാൻ നമ്മുടെ കണ്ണുകളെത്തണമൊത്തിരി വേഗം
Song information
Music: ഔസേപ്പച്ചൻ
Lyricist: പി എസ് റഫീഖ്
Singer: ഔസേപ്പച്ചൻ
Film/album: ഗോൾഡ് കോയിൻസ്
Explore this song
- Singer: ഔസേപ്പച്ചൻ
- Film / album: ഗോൾഡ് കോയിൻസ്
- Composer: ഔസേപ്പച്ചൻ
- Lyricist: പി എസ് റഫീഖ്