Malayalam lyrics
ചിരിച്ചെപ്പു കിലുക്കി വിളിച്ചെന്നെ- യുണർത്തിയ താമരക്കണ്ണാളേ കരിമിഴിമുനകൊണ്ട് കവണക്കല്ലെ- റിഞ്ഞെന്നെ കറക്കിയ പെണ്ണാളേ (ചിരി...) ചെറിയ പെരുന്നാൾപ്പിറപോലെ കവിളില് റങ്കുള്ള പെണ്ണാളേ ഓരോ ദിനവും വളർന്നു നീയൊരു പതിനാലാം രാവായ് - ഒരു പതിനാലാം രാവായ്.... തനതിന്ത തനതിന്ത തനതനതിന്ത തെന്തിന്നോ തനതനതിന്ത തനതനതിന്ത തനതനതിന്ത താനിന്നോ (ചിരി...) എന്റെ കിനാവിൻ മുന്തിരിനീരായ് മനസ്സിന്റെ പന്തലിൽ വന്നവളേ മോഹത്തിന്റെ മലർത്തോപ്പിൽ നീ മധുരത്തേൻപൂവായ് - ഒരു മധുരത്തേൻപൂവായ്... തനതിന്ത തനതിന്ത തനതനതിന്ത തെന്തിന്നോ തനതനതിന്ത തനതനതിന്ത തനതനതിന്ത താനിന്നോ (ചിരി...)
Song information
Music: ബോംബെ രവി
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്
Film/album: ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ
- Composer: ബോംബെ രവി
- Lyricist: യൂസഫലി കേച്ചേരി