Malayalam lyrics

ചെമ്പൻ കാളേ കൊമ്പൻ കാളേ

രണ്ടാളും വെട്ടം കണ്ടാൽ ഒന്നിച്ചാണേ

അണ്ണനാണേ തമ്പിയാണേ

ഉള്ളാലേ രണ്ടും രണ്ടു തീരത്താണേ

മേലേ മാനത്തെ പൊന്നും വണ്ടി തെളിക്കും

നേരുള്ള വണ്ടിക്കാരാ

നേരെ കാണുമ്പോൾ കൊമ്പും കൊമ്പും കൊരുക്കും

മല്ലരെ തളക്കാമോ

നിന്നേടം ചെന്നേടം രണ്ടിടങ്ങളിൽ പിണങ്ങി നിന്നാൽ

എല്ലാരും സുല്ലാണേ ഈ കുറുമ്പിനെ പിടിച്ചു കെട്ടാൻ

ഒരുമയെന്നൊരു പദമില്ലാതെ

ഇതുടയവനെഴുതിയ കഥയാണേ

തനിച്ചെങ്ങും ജയിക്കണമതിനാണേ

ഇരുവരും ഇടം വലം വിളയാട്ടം

സ്നേഹത്തിൻ നാദമായ് നെഞ്ചോരം ചേരുമോ

ചെഞ്ചില്ലം ചിലു ചില്ലം ചിരിക്കുന്ന കുടമണികൾ ( ചെമ്പൻ...)

ഒരുത്തനു മലയുടേ കരുത്താണേ

മറ്റൊരുത്തനൊരിടിമിന്നൽ കൊടിയാണേ

വലിയവനൊരു കരിമ്പുലിയായാൽ

ഇളയവനിടയുന്ന കരിയാകും

രാവോരം ചായുവാൻ ഒന്നാണേ പൂങ്കുടിൽ

തൂവെട്ടം കണ്ടാലോ തുടരുന്നു കുളമ്പടികൾ ( മേലേ..)

Song information

Music: രാഹുൽ രാജ്

Lyricist: ബിച്ചു തിരുമല

Singer: ജാസി ഗിഫ്റ്റ്

Film/album: അണ്ണൻ തമ്പി

Explore this song