Malayalam lyrics

ചെമ്പഴുക്കാ നല്ല ചെമ്പഴുക്കാ

നീ മുൻപിൽ തുടുത്തൊരു ചിരിക്കുടുക്ക

തേൻ വരിക്ക നല്ല തേൻ വരിക്ക

നീ നെഞ്ചിൻ നടിക്കിലെ ചുണക്കുടുക്ക

മുറ്റത്തെ മുൾകൊടി എന്നാലും ചന്തത്തിൻ  ചന്ദ്രിക നീയെ

ഒറ്റക്കോ ചുറ്റി നടന്നീടും നാടോടി  കാറ്റല നീ

നിന്നോട് ചേർന്നു കണ്ടു ഞാൻ ഒരു കണി നിൻക്കണീ പൊൻക്കണി പെണ്മണി

ചെമ്പഴുക്കാ നല്ല ചെമ്പഴുക്കാ

നീ മുൻപിൽ തുടുത്തൊരു ചിരിക്കുടുക്ക

തേൻ വരിക്ക നല്ല തേൻ വരിക്ക

നീ നെഞ്ചിൻ നടിക്കിലെ ചുണക്കുടുക്ക

കണ്ണാടി കണ്ണിലൂടെന്നും മുത്തി ഞാൻ നിന്നെ ചാരുതെ

നല്ലോലം പേലെ എൻമെയ്യിൽ തണുപ്പ് നൽകും തെന്നലെ

ചെങ്കുന്നിക്കുരു ചോപ്പുള്ളോരീ ചുണ്ടിലെ

പുല്ലാങ്കുഴലായ് മാറി ഞാൻ

നിലാവല തന്നിലെ ചേലയുമായ് നിശാലത നൽകിയ താളവുമായ്

കുറുമ്പിൻ കാൽത്തള മീട്ടിക്കോണ്ടൊരു സുന്തരി കാത്തു കാത്തു നിന്നെ

ചെമ്പഴുക്കാ നല്ല ചെമ്പഴുക്കാ

നീ മുൻപിൽ തുടുത്തൊരു ചിരിക്കുടുക്ക

തേൻ വരിക്ക നല്ല തേൻ വരിക്ക

നീ നെഞ്ചിൻ നടിക്കിലെ ചുണക്കുടുക്ക

ചെമ്പാവിൻ നാട്ടു പെണ്ണിന്നു ചുറ്റുന്നീ ചേലിൽ ദാവണി

ചെമ്പൂവിൻ കുങ്കുമക്കിണ്ണം നീട്ടുന്നീ മേലെ ആവണി

തത്തമ്മക്കിളി പാടുന്ന പൂവടിയിൽ പൊന്മാലയിടാൻ പോരു നീ

കുരുന്നില പോലോരു താലിയുമായ് ഇളംക്കിളി മേഞ്ഞൊരു പന്തലിടാൻ

തണുപ്പിൻ ചോലയിൽ മുങ്ങി പൊങ്ങിയോരെൻമനം  ഒട്ടി ഒട്ടി നിന്നെ

ചെമ്പഴുക്കാ നല്ല ചെമ്പഴുക്കാ

നീ മുൻപിൽ തുടുത്തൊരു ചിരിക്കുടുക്ക

ഒറ്റക്കോ ചുറ്റി നടന്നീടും നാടോടി  കാറ്റല നീ

മുറ്റത്തെ മുൾകൊടി എന്നാലും ചന്തത്തിൻ  ചന്ദ്രിക നീയെ

നിന്നോട് ചേർന്നു കണ്ടു ഞാൻ ഒരു കണി നിൻക്കണീ പൊൻക്കണി പെണ്മണി

ചെമ്പഴുക്കാ നല്ല ചെമ്പഴുക്കാ

നീ മുൻപിൽ തുടുത്തൊരു ചിരിക്കുടുക്ക

തേൻ വരിക്ക നല്ല തേൻ വരിക്ക

നീ നെഞ്ചിൻ നടിക്കിലെ ചുണക്കുടുക്ക

Song video

Watch on YouTube

Song information

Music: എം ജി ശ്രീകുമാർ

Lyricist: വയലാർ ശരത്ചന്ദ്രവർമ്മ

Singer: കെ ജെ യേശുദാസ്സുജാത മോഹൻ

Film/album: കുഞ്ഞളിയൻ

Explore this song