Malayalam lyrics
ചെമ്പനീര്‍ ചുണ്ടില്‍ ഞാന്‍ കണ്ണാലെ പുല്‍കുമ്പോള്‍ ചേലേറും പൂവിന്‍ തേനായി നീ കാര്‍കൂന്തല്‍ എന്‍ മെയ്യില്‍ കൊഞ്ചിയാടും നേരത്തോ എന്‍ നെഞ്ചില്‍ ചേരും കൈത്താളം ഓ ചെമ്പനീര്‍ ചുണ്ടില്‍ ഞാന്‍ കണ്ണാലെ പുല്‍കുമ്പോള്‍ ചേലേറും പൂവിന്‍ തേനായി നീ കാര്‍കൂന്തല്‍ എന്‍ മെയ്യില്‍ കൊഞ്ചിയാടും നേരത്തോ എന്‍ നെഞ്ചില്‍ ചേരും കൈത്താളം നിറപൊലിയായി നീ വാ വാ എന്‍ മിഴിമുന മുന്നില്‍ വാ നിറപൊലിയായി നീ വാ വാ നീ വാ കളിചിരിയാടും കാലം ആ നിഴലുകള്‍ നീളുമ്പോൾ കണ്ണോരം സ്വപ്നം തേടും തേന്‍വണ്ടായി മാറും ഞാന്‍ (2) പതിവായ് എന്‍ മനതാരില്‍ മായാതെ വിടരുന്നു നീയാകും പൂവിന്‍ മൊട്ടുകള്‍ അറിയാതെ നിറയുന്നു ചിമ്മുന്നു മിഴി രണ്ടും പാരാകെ മിന്നും താരം പോല്‍ പുഞ്ചിരി തൂകും പാരിജാത പൂക്കളും കസവിടുമിന്നാ നീലവാനില്‍ മേഘവും നിറപൊലിയായി നീ വാ വാ എന്‍ മിഴിമുന മുന്നില്‍ വാ നിറപൊലിയായി നീ വാ വാ നീ വാ നീ വാ കണ്ണായി നീ കളിചിരിയാടും കാലം ആ നിഴലുകള്‍ നീളുമ്പോൾ കണ്ണോരം സ്വപ്നം തേടും തേന്‍വണ്ടായി മാറും ഞാന്‍ (2)
Song video
Song information
Music: അഭിജിത്
Lyricist: അനു എലിസബത്ത് ജോസ്
Singer: ഉണ്ണി മേനോൻ
Film/album: നത്തോലി ഒരു ചെറിയ മീനല്ല
Explore this song
- Singer: ഉണ്ണി മേനോൻ
- Film / album: നത്തോലി ഒരു ചെറിയ മീനല്ല
- Composer: അഭിജിത്
- Lyricist: അനു എലിസബത്ത് ജോസ്