Malayalam lyrics
ചെമ്പൈയ്ക്കു നാദം നിലച്ചപ്പോള്‍ തന്റെ ശംഖം കൊടുത്തവനേ (2) പാഞ്ചജന്യം കൊടുത്തവനേ നിന്റെ ഏകാദശിപ്പുലരിയില്‍ ഗുരുവായൂര്‍ സംഗീതപ്പാല്‍ക്കടലല്ലോ എന്നും സംഗീതപ്പാല്‍ക്കടലല്ലോ (ചെമ്പൈയ്ക്കു നാദം ) ഒരു കണ്ഠമിടറുമ്പോള്‍ ആയിരം കണ്ഠത്തില്‍ സരിഗമ കൊളുത്തും പരം പൊരുളേ (2) ആദിമദ്ധ്യാന്തങ്ങള്‍ മൂന്നു സ്വരങ്ങളായ് അളന്നവനേ ഈ സ്വരങ്ങള്‍ സ സാരിധനിധനി നിനി സനിധമധാ ധ ധാനിധമഗമാ ഗാമധാനിധ മാധനി സനി ധാനിസാരിസ നി സരി ഗരി സരി ഗാമഗരി ഗരി സാരിസ നി സനി ധാനിധ മാധമ ഗാമധനി ഈ സ്വരങ്ങള്‍ നിനക്കര്‍ച്ചനാപുഷ്പങ്ങള്‍ സ്വീകരിച്ചാലും ഹരേ കൃഷ്ണാ (ചെമ്പൈയ്ക്കു നാദം ) കളഭച്ചാര്‍ത്തണിയിക്കാന്‍ ഉദയാസ്തമയങ്ങള്‍ കുളികഴിഞ്ഞീറന്‍ അണിയുമ്പോള്‍ (2) ആയുരാരോഗ്യസൌഖ്യം പകരും വിഷ്ണോ നാരായണാ ഹരേ നാരായണാ ആനന്ദബാഷ്പങ്ങള്‍ സ്വീകരിച്ചാലും നീ ഗുരുപവനേശ്വര നാരായണാ (ചെമ്പൈയ്ക്കു നാദം )
Song video
Song information
Music: കെ ജി ജയൻ
Lyricist: എസ് രമേശൻ നായർ
Singer: കെ ജെ യേശുദാസ്
Raaga: ഹംസവിനോദിനി
Film/album: മയിൽപ്പീലി
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: മയിൽപ്പീലി
- Composer: കെ ജി ജയൻ
- Lyricist: എസ് രമേശൻ നായർ