Malayalam lyrics

ആ ... ആ ... ആ ...

വരവായൊരു... വരവായൊരു ....

ദൈവത്താരേ ... ദൈവത്താരേ ...

വരികവേണം ... വരിക വേണം ...

ചെന്താമരപ്പൂവിൻ ചന്തം കണക്കുള്ള

ചെന്തളിർപ്പൂ തേടി വീണിതയ്യോ

ഇറ്റിറ്റു ചോരും ഈ ചോപ്പും ചോരയുമേ

വെന്തുപോവാനിവൻ എന്തു ചെയ്‌വോ

വരികവേണം ... വരിക വേണം ...

വണ്ടാർമുടിച്ചോലെ അന്തിമയങ്ങുമ്പം

അംബരമെന്തിതു ചോന്നു പോയീ?

ചന്തമെഴുന്നോന്റെ ചോര പൊടിഞ്ഞിന്ന്

അമ്പിളിപോലുമേ നൊന്തുപോയീ

വരികവേണം ... വരിക വേണം ...

Song information

Music: ജസ്റ്റിൻ വർഗീസ്

Lyricist: ഹരീഷ് മോഹനൻ

Singer: പ്രണവ് സി പിസന്തോഷ് വർമ്മ

Film/album: ചാവേർ

Explore this song