Malayalam lyrics

ചെന്തീപ്പൊരി ചിന്തണ ചോലകൾ ചെന്താരകൾ ചോക്കണതോ

മദയാനകൾ മ്ലാവ് കരിമ്പുലി കലി വാഴണ കാനനമോ

കരിന്തേളുകൾ വള്ളി കരാളികൾ കരി മൂടിയ വേടനിതോ

കരചോര പരന്ന പെരുംവഴി നായാടിയ കാഹളമോ

കരിന്തേളുകൾ വള്ളി കരാളികൾ കരി മൂടിയ വേടനിതോ

കരചോര പരന്ന പെരുംവഴി നായാടിയ കാഹളമോ

ധീംതീം തക ധീംതന ധീംതന ധീംതീം തക ധീംതനതോം

തകതോം തക തെയ്തക തെയ്തക ധിംധീം തക തെയ്തകതോം

ചാമുണ്ഡികൾ തീഫണമേന്തിയ ചിതയാളിയ കാലമിതോ

ചുടരൂതിയ പാതകളിൽ ചതി ഉടലായി വരുന്നവനോ

Song information

Music: ക്രിസ്റ്റോ സേവിയർ

Lyricist: ദിൻ നാഥ് പുത്തഞ്ചേരി

Singer: ക്രിസ്റ്റോ സേവിയർഅഥീന

Raaga: വകുളാഭരണം

Film/album: ഭ്രമയുഗം

Explore this song