Malayalam lyrics
ചെണ്ടുമല്ലിപ്പൂവിലെ തേന്‍കുടിക്കണതാര് ആടിമാസക്കാറ്റില് ഉലഞ്ഞു നിക്കണതാര് (2) കൊച്ചു കൊച്ചു പറവകള്‍ ചിറകുവീശി പറക്കുവാന്‍ വെമ്പല്‍കൊള്ളും നേരമായ്...ഒന്നായി ചേര്‍ന്നു പാടിടാം ചെണ്ടുമല്ലിപ്പൂവിലെ തേന്‍കുടിക്കണതാര് ആടിമാസക്കാറ്റില് ഉലഞ്ഞു നിക്കണതാര് ആനന്ദം അലതല്ലും സ്നേഹത്തിന്‍ കഥചൊല്ലും മോഹങ്ങള്‍ കതിരിടും കൗമാരം...(2) നമ്മില്‍ മോഹങ്ങള്‍.. കതിരിടും കൗമാരം.. ചെണ്ടുമല്ലിപ്പൂവിലെ തേന്‍കുടിക്കണതാര് ആടിമാസക്കാറ്റില് ഉലഞ്ഞു നിക്കണതാര്... ഒരു ഞെട്ടില്‍ ഉയിര്‍കൊണ്ട പൂപോലെ.. ഇളം തെന്നല്‍ തഴുകുന്ന പൂപോലെ (2) കളവില്ലാ മനമോടെ നിറവാര്‍ന്ന ചിരിയോടെ... ഒന്നിച്ചു വാഴും നമ്മള്‍...നാളത്തെ താരങ്ങള്‍ നമ്മള്‍ ചെണ്ടുമല്ലിപ്പൂവിലെ തേന്‍കുടിക്കണതാര് ആടിമാസക്കാറ്റില് ഉലഞ്ഞു നിക്കണതാര്...
Song video
Song information
Music: അൻവർ മുഹമ്മദ്
Lyricist: രാജു രാഘവൻ
Singer: പ്രദീപ് പള്ളുരുത്തിഫ്രാങ്കോജ്യോത്സ്ന രാധാകൃഷ്ണൻ
Film/album: സിഗ്നൽ
Explore this song
- Singer: പ്രദീപ് പള്ളുരുത്തിഫ്രാങ്കോജ്യോത്സ്ന രാധാകൃഷ്ണൻ
- Film / album: സിഗ്നൽ
- Composer: അൻവർ മുഹമ്മദ്
- Lyricist: രാജു രാഘവൻ