Malayalam lyrics
ഉം ഉം ഉം ഉം ലലാലലാലലാ........ ചാഞ്ചക്കം തെന്നിയും താളത്തിൽ ചിന്നിയും ആകാശത്താലവട്ട പീലി കെട്ടും ചില്ലുമേഘമേ ഓ ഓ.........................(കോറസ്) ഉം ഉം ഉം ഉം ലാലാലാലാ (ചാഞ്ചക്കം..) വെൺപ്രാവുകൾ ചേക്കേറുമീ ചുരങ്ങളിൽ വരങ്ങളിൽ കാറ്റോടിയോ പൂന്തുമ്പികൾ വിൺ കുമ്പിളിൽ പമ്മിയും പതുങ്ങിയും തേൻ തേടിയോ നക്ഷത്രങ്ങൾ തേടി നവരത്നങ്ങൾ തേടി സ്വപ്നത്തേരിൽ നിന്നെ കാണാനെത്തുമ്പോൾ ഓ ഓ.........................(കോറസ്) (ചാഞ്ചക്കം..) രാപ്പാടികൾ പാൽച്ചിപ്പികൾ കുരുന്നിളം സ്വരങ്ങളായ് പൂക്കുന്നുവോ നീർത്തുള്ളികൾ നീലാംബരി കരൾത്തടം തുടുക്കുവാൻ പാടുന്നുവോ നക്ഷത്രങ്ങൾ തേടി നവരത്നങ്ങൾ തേടി സ്വപ്നത്തേരിൽ നിന്നെ കാണാനെത്തുമ്പോൾ ഓ ഓ.........................(കോറസ്) ഓ ഓ...ലലാലലാലലാ..(ചാഞ്ചക്കം..) പൊൻ മേടയിൽ മാൻ പേടകൾ പിഞ്ചിളം പുൽക്കുടം തേടുന്നുവോ ഓളങ്ങളിൽ ആയങ്ങളായ് നീന്തുമീ അന്തിയും മായുന്നുവോ നക്ഷത്രങ്ങൾ തേടി നവരത്നങ്ങൾ തേടി സ്വപ്നത്തേരിൽ നിന്നെ കാണാനെത്തുമ്പോൾ ഓ ഓ.........................(കോറസ്) ഓ ഓ.........................(കോറസ്) ചാഞ്ചക്കം തെന്നിയും താളത്തിൽ ചിന്നിയും ആകാശത്താലവട്ട പീലി കെട്ടും ചില്ലുമേഘമേ ഓ ഓ.........................(കോറസ്) ഓ ഓ.........................(കോറസ്) ഓ ഓ.........................(കോറസ്) ഓ ഓ.........................(കോറസ്)
Song video
Song information
Music: എസ് പി വെങ്കടേഷ്
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്കോറസ്
Film/album: ജോണി വാക്കർ
Explore this song
- Singer: കെ ജെ യേശുദാസ്കോറസ്
- Film / album: ജോണി വാക്കർ
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി