Malayalam lyrics

ചെങ്കുറുഞ്ഞിപ്പൂ പെണ്ണേ നീയറിഞ്ഞോ
മുത്തിമനക്കാവിലെൻ താലികെട്ട്
കുന്നിമണി ചാന്തണി പൊട്ടും തൊട്ട്
കല്ലുവളേം മോതിരോം മാലേമിട്ട്
തെങ്കുറിശ്ശിപ്പട്ടുടുത്ത് എത്തും ഞാനാ താഴേക്കാവിൽ........
നാലുമുഴം നാവുള്ള കുറുകുറുമ്പീ
നാളെ നിന്റെ വേളിയെന്നാര് ചൊല്ലീ
മാണിക്യകൊട്ടാരത്തിൽ സ്വപ്നം പെയ്യും ആരാമത്തിൽ
നിന്നെ തേടും പെൺകിളിയല്ലേ ഞാനും
താഴത്തെ പൂമാടത്തിൽ കാറ്റിൽ മിന്നും തീ നാളത്തിൽ
കത്തിത്തീരും മോഹമതല്ലേ ഞാനും
കിഴക്കിനി പടിക്കലെത്തിടും നല്ലൊരു നാളും
പൊഴിയുമാ കദനമൊക്കെയും ഒന്നാകും നമ്മൾ
തുടിച്ച് തുമ്പികൾ പറന്നുയരുമാ കാലം വന്നാലോ
മനസ്സിനുള്ളിലെ മണിക്കിളിക്കന്ന് ചന്ദനച്ചിന്താട്ടം
നാലുമുഴം നാവുള്ള കുറുകുറുമ്പീ
നാളെ നിന്റെ വേളിയെന്നാര് ചൊല്ലീ
ദൂരെയെൻ പൂക്കാലങ്ങൾ കൂടെ വരും പൊയ്‌ക്കോലങ്ങൾ
സുഖമൊരു പാഴ്ക്കനിയല്ലോ സഖീ
ജീവിതപ്പൊന്നൂഞ്ഞാലിൽ മാനംമുട്ടെ ആടാനിന്നും
കൊതിയ്ക്കുകയാണൊരു പെണ്ണിൻ മനം
ഒഴുക്കിതിൽ ഒരിയ്ക്കലെത്തുമാ  പൂന്തോണി വീണ്ടും
കരിമുകിലൊതുക്കിയെത്തുമോ മാനോടും തിങ്കൾ
ഒഴുക്കൊതുങ്ങി നിൻ  മിഴിമുനത്തുമ്പിൽ മിന്നിടും കുഞ്ഞോളം
തിരയടങ്ങുമാ പുലരിയിൽ നിന്റെ നിശ്ചയതാംബൂലം......(പല്ലവി)

Song video

Watch on YouTube

Song information

Music: ബേണി-ഇഗ്നേഷ്യസ്

Lyricist: ചിറ്റൂർ ഗോപി

Singer: കെ എസ് ചിത്രകെസ്റ്റർ

Film/album: സ്വസ്ഥം ഗൃഹഭരണം

Explore this song