Malayalam lyrics

കളഭക്കുറി ചാർത്തണ്ടേ
കതിരോലകൾ പൂമാലേം ചാർത്തണ്ടേ
ഓ ചാർത്തണ്ടേ
മഴവില്ലു കുലച്ചെയ്യും മലരമ്പൻ ചേലൊത്തു പായുമ്പോൾ
ഓ പായുമ്പോൾ
ആടി വാ ഇനി മാലോകരെല്ലാരും
പാടി വാ മയിൽ വാഹനം പോരുന്നേ
പായുവാൻ ശരവേഗത്തിലെമ്പാടും
പായുവാൻ മണിത്തേരൊന്നു പോരുന്നേ
ഓ ..ഓ..വരൂ വരൂ വരൂ വരൂ (കളഭ..)
പന്തീരാങ്കാവിലമ്മേം കണ്ടില്ലേ
പന്തീരടീം തൊഴുതു പോന്നില്ലേ
കല്യാണവീടുകളിൽ പോയേ വാ
പൊന്നോണച്ചന്തകലീൽ പോയേ വാ
ഓടിപോയ് ഓടിപ്പോയ് എല്ലാർക്കും കൈനീട്ടം
നല്ലോണം പൊന്നോണം കൊണ്ടേ വാ (2)   (കളഭ...)
പൊന്നോടു മേഞ്ഞുള്ളൊരു വീടുണ്ടേ
ആ വീട്ടിൽ പൊൻ നിറയും പത്തായം
ആലോലം തങ്കപ്പടിയൂഞ്ഞാ‍ലും
ആടിക്കാർ മാഞ്ഞേ  പോയോണം വാ
ഓടിച്ചെന്നെന്നുണ്ണി കൈ തൊട്ടാലീമണ്ണും
ഓലോലം കണ്ണഞ്ചും പൊന്നാകും(2) (കളഭ...)
----------------------------------------------------------------

Song information

Music: മോഹൻ സിത്താര

Lyricist: ഒ എൻ വി കുറുപ്പ്

Singer: കെ ജെ യേശുദാസ്

Film/album: പൊന്നാരന്തോട്ടത്തെ രാജാവ്

Explore this song