Malayalam lyrics

ഹേയ് കള്ളകഥക്കാരാണേ

ഇല്ലാകഥക്കാരാണേ  

കെട്ടുകഥക്കാരാണു നാം 

പണ്ടേ പൊട്ടിച്ചൂട്ടിന്റെ 

കാണാ കുട്ടിച്ചാത്തന്റെ 

ഇഷ്ടകഥാകാരാണു നാം 

ഇത് കഥ ചിരി കഥ 

കാലേൽ ചുറ്റാനൊരു കഥ

ഒരു കഥ നുണക്കഥ 

കേൾക്കാൻ പോരുന്നോ 

എനിക്കിതാ നിനക്കിതാ 

കേട്ടാൽ ഞെട്ടാനൊരു കഥ 

ഒരു കഥ നമുക്കിതാ 

കാണാൻ പോരുന്നോ 

ഇരുട്ടും നേരത്തുണ്ടാ

വെളുത്ത രൂപം കണ്ടാ 

മിടുക്കാ മിണ്ടാൻ നിക്കണ്ടാ 

വെളുക്കും നേരത്തമ്പോ 

കിലുക്കം കേട്ടാലയ്യോ 

വിറയ്ക്കാൻ നേരം നോക്കണ്ടാ 

മുറുക്കാൻ ചോദിച്ചാരോ 

പിറകേ വന്നാലപ്പോ 

കുണുങ്ങാൻ നിന്നാ പിന്നെ നിന്നെ കിട്ടൂല്ലാ

 

കറുമ്പൻ പൂച്ചയ്ക്കുണ്ടേ 

കുഴപ്പം പണ്ടേ പണ്ടേ 

ചതിച്ചേ പൂച്ച അയ്യോ വട്ടം ചാടുന്നേ   

കഥയ്ക്കു പുറത്തുള്ള

കലക്കന്‍ ലോകത്തെങ്ങും

കഥകള്‍ നേരം പോക്കാണേ

കളിയ്ക്ക് പറയുമീ

കഥയില്‍ വസിക്കുമീ

മിടുക്കി പാവം പെണ്ണാണേ

മുട്ടയ്ക്ക് മന്ത്രം ചുറ്റി

ഉരുക്കും നൂലും കെട്ടീ

തളയ്ക്കാന്‍ ആളേ തപ്പാന്‍ ആരും പോകണ്ടാ

ചിരിച്ചു രസിച്ചോന്നു

തിരിച്ചു മടങ്ങുമ്പോള്‍

വഴിക്ക് വട്ടം വന്നാല്‍ ആരും ഞെട്ടണ്ടാ

Song information

Music: ശാശ്വത്

Lyricist: നിഷാദ് അഹമ്മദ്

Singer: റംഷി അഹമ്മദ്റഫീഖ് റഹ്മാൻ

Film/album: കിനാവള്ളി

Explore this song