Malayalam lyrics

കല്ലടയാർ ഒഴുകിയെത്തി

പുണരുന്നൊരു നാട്

കണ്ണടച്ചാലോടിയെത്തും

ഓർമ്മകൾ തൻ നാട് (2)

ഐക്യമുള്ള ദേശമാണെൻ

 ഐക്കരക്കോണം

പൂങ്ങോട്ടാ പേക്കാവിൽ  

 ഒത്തുചേർന്നാൽ ഉത്സവമേളം

ഐക്കരക്കോണം എന്റൈക്കരക്കോണം (2)

ജാതിയില്ലാ മതമില്ലാ ഗുരുസന്നിധിയിൽ 

ജപമാല തീർക്കാൻ കോർക്കും സൌഹൃദം മാത്രം

വാദിയില്ലാ പ്രതിയില്ലാ വാദങ്ങളില്ലാ

വേറിട്ട് പോകാനാരും മോഹിക്കയില്ല

മാനവദേശം മാതൃകാ ദേശം (2)

(കല്ലടയാർ ... )

Song information

Music: ബിജുറാം ബി ആർ

Lyricist: സോഹൻ റോയ്

Singer: ബിച്ചു വേണു

Film/album: ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ

Explore this song