Malayalam lyrics
ലാലാലാലാ കല്യാണപ്പൂവും നുള്ളി നീ രാവിന്റെ തേരില്‍ പോരുമോ ഉള്ളില്‍ നാണം കൊള്ളുമീ പരിതാഭമോലും ഹൃദയമേ പ്രണയത്തില്‍ വരുന്നൊരു ചുംബനം തിരയുന്നു ഞാന്‍ ഇരു കണ്ണിലുലയുന്ന തെന്നല്‍ കളിയാടി വിറയുന്ന മേഘം മഴക്കാലരാത്രി ചൂടിയോ (കല്യാണപ്പൂവും നുള്ളി നീ ) തളിരിളം ചുണ്ടില്‍ നുണയും ധാരാളമാടും വിരഹം രോമാഞ്ചം കൊണ്ടുവല്ലോ എന്‍ തളിരേ മിന്നലും പുണരും ചാരി ലോലമായ് നീ ചേരുമ്പോള്‍ ഹിന്ദോളമാകും ഹൃദയം ഉയിരേശിയോ ഇളനീര്‍ക്കുടം തരും നീയില്‍ പുലര്‍മഞ്ഞുകാലമായി (കല്യാണപ്പൂവും നുള്ളി നീ ) പൂങ്കരള്‍ പിടയും നിന്റെ പൂത്തുലയും തിങ്കള്‍ താഴെ മാലേയം ചാര്‍ത്തിയല്ലോ പൊന്നാമ്പലേ വെണ്ണിലാപ്പുഴയും തുള്ളും സാന്ത്രമായ് തിരയിളകുമ്പോള്‍ കാതങ്ങളോളം ജന്മം മിഴികൂട്ടിയോ ഒരു പൊന്‍തിരി തരും പ്രിയം മലര്‍മാസശോഭയായി (കല്യാണപ്പൂവും നുള്ളി നീ )
Song video
Song information
Music: ജി കെ ഹരീഷ് മണി
Lyricist: വിനോദ് സുദർശൻ
Singer: ജി കെ ഹരീഷ് മണിസരിത രാജീവ്
Film/album: പ്രോഗ്രസ്സ് റിപ്പോർട്ട്
Explore this song
- Singer: ജി കെ ഹരീഷ് മണിസരിത രാജീവ്
- Film / album: പ്രോഗ്രസ്സ് റിപ്പോർട്ട്
- Composer: ജി കെ ഹരീഷ് മണി
- Lyricist: വിനോദ് സുദർശൻ