Malayalam lyrics

കരയ്ക്കെന്നെ തനിച്ചാക്കിട്ട്

തിരക്കോളിലേക്കു പോയോനേ

ഇടയ്ക്കോരോ ന്ലാവു പാളുമ്പം 

നിനയ്ക്കും ഞാൻ നിൻ്റെ പായെന്ന്

 

കടലേഴും ചുറ്റിയെത്തും

വൻകരക്കാറ്റേ

വഴിക്കെങ്ങാൻ കണ്ടുവോ നീ

എൻ മരയ്ക്കാനെ?

 

കരൾ നൊന്ത് കാറ്റലറും

പാട്ടു കേൾക്കുമ്പം

തലതല്ലിക്കരയല്ലേ

നാട്ടുതെങ്ങോളേ

 

കരയ്ക്കെന്നെ തനിച്ചാക്കിട്ട്

തിരക്കോളിലേക്കു പോയോനേ

കരയ്ക്കെന്നെ തനിച്ചാക്കിട്ട് ...

 

ഊരിനെന്നെ കാവൽ നിർത്തിച്ച് 

ആദംമല തേടിപ്പോയോനേ

തൂനിലാ ന/ങ്കൂരമിട്ടിട്ടും

പായമരത്തില്ല നീ സ്രാങ്കേ

 

ഹാദിയുടെ ബീവി ഞാനി-

ന്നൂരുകാക്കുന്നോൾ

ഓര് പോയ ചാലിലോർമ്മ -

ത്തോണിയോട്ടുന്നോൾ

 

ആദമിന്ന് ഹവ്വ പോലെ

ഭൂമി പോറ്റുന്നോൾ

ആണിപോയ പാമരത്തിൻ

വാരിയെല്ലായോൾ

 

കരയ്ക്കെന്നെ തനിച്ചാക്കിട്ട്

തിരക്കോളിലേക്കു പോയോനേ

കരയ്ക്കെന്നെ തനിച്ചാക്കിട്ട് ...

Song information

Music: കൃഷ്ണകുമാർ‌

Lyricist: അൻവർ അലി

Singer: സയനോര ഫിലിപ്പ്

Film/album: തുറമുഖം

Explore this song