Malayalam lyrics

ഓ കരിയിലക്കുരുവി ഉണർന്നു

കലപില വാതിൽ തുറന്നു

ഓ കരിയിലക്കുരുവി ഉണർന്നു

കലപില വാതിൽ തുറന്നു

ആകാശഭൂമികൾ ഒന്നാകും നേരം

ഓ മലരണിക്കൂടു തുറന്നു

മധുമൊഴി മൈന വരുന്നു

ഓ മലരണിക്കൂടു തുറന്നു

മധുമൊഴി മൈന വരുന്നു

മധുമൊഴി മൈന വരുന്നു

ആകാശഭൂമികൾ ഒന്നാകും നേരം

ഓ കരിയിലക്കുരുവി ഉണർന്നു

കലപില വാതിൽ തുറന്നു

ഓ അമൃതകലകൾ വിടരുമ്പോൾ

നടനം കൊള്ളും ജലധി (2)

ഹൃദയതീരം തഴുകി

പുലരിയിൽ ഉദയകാന്തി അരുളി

ഹരിതങ്ങളോലുന്ന പ്രകൃതിയിലെന്നും

ഓ പിറവിതൻ മോഹന വർണ്ണം

നിയതിതൻ സർഗ്ഗവിലാസം

മംഗളമേളം നിറമോലും പൂത്തിരി താളം

ജീവനതാളം ഇതൾ നീർക്കും നീരജ ജാലം (2)

മഴയുടെ ഇഴകളിൽ നനവെഴുമവനിതൻ

കരളിലെ കുളിരല മധുകണമായ് (2)

ഉല്ലാസങ്ങൾ ശ്രുതിയിടുമൊരു സംഗീതത്തിൻ

മണിമയരവ കല്ലോലങ്ങൾ പോലെ മോഹങ്ങൾ

ഹർഷോന്മാടം നൽകും നിമിഷങ്ങൾ

ഓ....ഓ

Song information

Music: ബാലചന്ദ്ര മേനോൻ

Lyricist: പൂവച്ചൽ ഖാദർ

Singer: റിമി ടോമി

Film/album: ഞാൻ സംവിധാനം ചെയ്യും

Explore this song