Malayalam lyrics

കൈയ്യിൽ പൂത്താലം പേറും കന്യകേ

പ്രിയരൂപയാകും പുണ്യലോലെ (2)

കാലങ്ങൾ തൻ.. രഥമേറിയെത്തുന്നു

ഭൂമിക്ക് വരം നൽകി നീ...

പാരിൽ ദിനം.. പ്രതീക്ഷകൾ പാകുന്നു

ആരോമൽ ശുഭദായികേ ..

അരുണിമ വാരി തൂകി

അഖിലം സുന്ദരമാക്കി ..

പോരും നിന്റെ പൊന്നിൻ പീലികൾ (2)

കാണുന്നു നീളെ രാവും പകലും ..

മാറാതെ എന്നും തുടരും നടനം ..

സ്നേഹ സന്ദേശം നിൻ ദിവ്യ വാക്യങ്ങളിൽ

ഹൈമ--- തൂകുന്ന ഹേമന്തം നീ ..

കൈയ്യിൽ പൂത്താലം പേറും കന്യകേ

പ്രിയരൂപയാകും പുണ്യലോലെ (2)

ഏ ..ഏ ...റ്റാരറ്റര ടറ്ററ്റാരാ റ്റാരാ

റ്റാരറ്റര ടറ്ററ്റാരാ റ്റാരാ..

നവനവ വർണ്ണം

അഴകിൻ മാലകൻ നെയ്തു (2)

മേവും നിന്നെ വാഴ്ത്തും പക്ഷികൾ

കാണുന്നു എന്നും നിൻ വൈഭവങ്ങൾ

വീശുന്നു തെന്നൽ കുളിരുന്നിതാ

സ്നേഹ വർഷങ്ങൾ നിൻ വിണ്ണിൻ സമ്മാനങ്ങൾ

മോഹ പുഷപങ്ങൾ നീട്ടുന്ന വാസന്തം നീ

കൈയ്യിൽ പൂത്താലം പേറും കന്യകേ

പ്രിയരൂപയാകും പുണ്യലോലെ (2)

കാലങ്ങൾ തൻ.. രഥമേറിയെത്തുന്നു

ഭൂമിക്ക് വരം നൽകി നീ...

പാരിൽ ദിനം.. പ്രതീക്ഷകൾ പാകുന്നു

ആരോമൽ ശുഭ ദായികേ ..

Song information

Music: ആർ എ ഷഫീർ

Lyricist: പൂവച്ചൽ ഖാദർ

Singer: ടി എൽ ജോർജ്ജ്

Film/album: ജന്നത്ത്‌

Explore this song