Malayalam lyrics

കരിമിഴിയാളേ ഒരു കഥ പറയാം ഞാന്‍
നിനക്കൊരുത്തന്‍ കിഴക്കുദിച്ചേ
നിനക്കൊരുത്തന്‍ കിഴക്കുദിച്ചേ
കരിമിഴിയാളേ ഒരു കഥ പറയാം ഞാന്‍
നിനക്കൊരുത്തന്‍ കിഴക്കുദിച്ചേ
കണ്ണില്‍ നാണമോ ചൊല്ല് തേന്‍മൊഴീ
നിന്റെ മണവാളന്‍ വരവായല്ലോ
മിടുക്കിപ്പെണ്ണേ
കരിമിഴിയാളേ ഒരു കഥ പറയാം ഞാന്‍
നിനക്കൊരുത്തന്‍ കിഴക്കുദിച്ചേ
നിനക്കൊരുത്തന്‍ കിഴക്കുദിച്ചേ

പൂങ്കരളില്‍ പൂതിയുള്ളൊരു പുതുമണവാളന്‍
അയ്യയ്യാ പുതുമണവാളന്‍(2)
കളിയാട്ടക്കാരനവന്‍ കണ്ടാല്‍ താരമ്പന്‍
കളിയാട്ടക്കാരനവന്‍ കണ്ടാല്‍ താരമ്പന്‍
മുന്നിലവന്‍ വരുമ്പോള്‍ മിന്നിമറയരുതേ
പെണ്ണേ മിന്നിമറയരുതേ
കരിമിഴിയാളേ ഒരു കഥ പറയാം ഞാന്‍
നിനക്കൊരുത്തന്‍ കിഴക്കുദിച്ചേ
നിനക്കൊരുത്തന്‍ കിഴക്കുദിച്ചേ

മേലേവാനിന്‍ കാതിലുള്ളത്
മേയ്ക്കാമോതിരമോ
ഒഹൊഹോ മേയ്ക്കാമോതിരമോ
അയ്യയ്യാ മേലേവാനിന്‍ കാതിലുള്ളത്
മേയ്ക്കാമോതിരമോ
പൊന്നിന്‍ മേയ്ക്കാമോതിരമോ
ആശയിലും പൂത്തുലഞ്ഞേ ശോശന്നപ്പൂക്കള്‍
ആശയിലും പൂത്തുലഞ്ഞേ ശോശന്നപ്പൂക്കള്‍
അന്നക്കിളിയെപ്പോലെ കൊഞ്ചിക്കുഴഞ്ഞാട്
പെണ്ണേ കൊഞ്ചിക്കുഴഞ്ഞാട്

(കരിമിഴിയാളേ ഒരു കഥ)

Song video

Watch on YouTube

Song information

Music: മോഹൻ സിത്താര

Lyricist: യൂസഫലി കേച്ചേരി

Singer: സുജാത മോഹൻ

Film/album: സ്നേഹിതൻ

Explore this song