Malayalam lyrics

കരിനീലക്കണ്ണുള്ള പെണ്ണേ
നിന്റെ കവിളത്തു ഞാനൊന്ന് നുള്ളി..
അറിയാത്ത ഭാഷയിലെന്തോ..
കുളിരളകങ്ങൾ എന്നോടു ചൊല്ലി
കരിനീലക്കണ്ണുള്ള പെണ്ണേ

ഒരു കൊച്ചു സന്ധ്യുയുദിച്ചു ..
മലർക്കവിളിൽ.. ഞാൻ കോരിത്തരിച്ചു
കരിനീലക്കണ്ണു നനഞ്ഞു ..
എന്റെ കരളിലെക്കിളിയും കരഞ്ഞു
കരിനീലക്കണ്ണുള്ള പെണ്ണേ ...

ഒരു ദു:ഖരാത്രിയിൽ നീയെൻ 
രഥമൊരു മണൽക്കാട്ടിൽ വെടിഞ്ഞു
അതു കഴിഞ്ഞോമനെ നിന്നിൽ..
പുത്തൻ അനുരാഗ സന്ധ്യകൾ പൂത്തു...

കരിനീലക്കണ്ണുള്ള പെണ്ണേ
നിന്റെ കവിളത്തു ഞാനൊന്ന് നുള്ളി...

Song information

Music: ഔസേപ്പച്ചൻ

Lyricist: ശ്രീകുമാരൻ തമ്പി

Singer: വീത്‌‌‌രാഗ്

Film/album: അപ്പവും വീഞ്ഞും

Explore this song