Malayalam lyrics
ദൂരെ ദൂരെ ..ദൂരെ .. നിദാന്തമീ യാത്ര ദീർഘമീ യാത്ര മനം പായുന്ന വേഗങ്ങളിൽ.. തീരാത്ത ദൂരങ്ങൾ കാണാത്ത തീരങ്ങൾ നീളും ഈ യാനം.. ആകാശ മൗനങ്ങൾ നീല ശൈലങ്ങൾ.. ആരെന്തു തേടുന്നീ സ്വപ്ന ജാലങ്ങളല്ലാതെ ഇടം വലം തിരിയാനൊ.. മടങ്ങുവാനൊ വയ്യാ വയ്യാ മനം പായുന്നു മേഘങ്ങളിൽ പാത മാറി നിന്നു നിമിഷങ്ങളിൽ ആരെങ്ങു ചെല്ലുന്നീ യാത്രയല്ലാതെ അലയുന്നു മേഘങ്ങളും കാറ്റിലെങ്ങുമെങ്ങുമെത്താതെ ദിനം വഴി താണ്ടാതെ പോകുവാനോ വയ്യാ വയ്യാ മനം പായുന്നു മേഘങ്ങളിൽ കാലമറിയുന്നു വഴി യാത്രയിൽ
Song information
Music: ഔസേപ്പച്ചൻ
Lyricist: റഫീക്ക് അഹമ്മദ്കെയ പോത്തൻ
Singer: ഔസേപ്പച്ചൻകെയ പോത്തൻ
Film/album: അപ്പവും വീഞ്ഞും
Explore this song
- Singer: ഔസേപ്പച്ചൻകെയ പോത്തൻ
- Film / album: അപ്പവും വീഞ്ഞും
- Composer: ഔസേപ്പച്ചൻ
- Lyricist: റഫീക്ക് അഹമ്മദ്കെയ പോത്തൻ