Malayalam lyrics

കന്നിനിലാ പെണ്‍കൊടിയേ 
കണ്ണുകളില്‍ നാണമെന്താണ് എന്താണ്
കാട്ടുകുയില്‍ പാട്ടിനൊത്ത് ചോടുവയ്ക്കാന്‍ കാര്യമെന്താണ് എന്താണ്
എല്ലാമെല്ലാം ഞങ്ങള്‍ക്കറിയാം 
കാടാകെ പാടിനടക്കാന്‍ മടിയാ
കന്നിനിലാ പെണ്‍കൊടിയേ 
കണ്ണുകളില്‍ നാണമെന്താണ്
കാട്ടുകുയില്‍ പാട്ടിനൊത്ത് ചോടുവയ്ക്കാന്‍ കാര്യമെന്താണ്
ചേലൊത്തൊരു പെണ്ണാണേ 
ചെമ്മുകിലിന്‍ നിറമാണേ
പയ്യാരം പറയാതെ ആ മിഴികൾ നിറയും
കരിമിഴിയില്‍ മയ്യില്ലാ കൈനിറയെ വളയില്ലാ
കാക്കാത്തിപെണ്ണാണേ കിന്നരിയാണേ
പൊള്ളാച്ചി ചന്തയിലെ ചാന്തു തൊടീക്കാം
ചിങ്കാരചിന്തൂര ചിമിഴും നല്‍കാം (2)
മുത്തും വേണ്ട മൊരിശ്ശും വേണ്ടാ
നിന്നാണെ നീയാണെന്‍ മുന്തിരി മൊട്ട്
കന്നിനിലാ പെണ്‍കൊടിയേ 
കണ്ണുകളില്‍ നാണമെന്താണ് എന്താണ്
കാട്ടുകുയില്‍ പാട്ടിനൊത്ത് ചോടുവയ്ക്കാന്‍ കാര്യമെന്താണ് എന്താണ്
വരമഞ്ഞള്‍ക്കുറിവേണം 
വൈഡൂര്യപ്പുടവേണം
ഒരു മിന്നാ പൊന്നിന്റെ താലിതരേണം
തകില്‍ വേണം കുഴല്‍ വേണം
സരിഗമതന്‍ ശ്രുതി വേണം
തിരുമാലിപെണ്ണിന്ന് പൂങ്കല്ല്യാണം
നാലുനില പന്തലിടാന്‍ വാനമ്പാടി
പാൽപ്പായസമുണ്ടാക്കാന്‍ പൈമ്പൂവാലി(2)
ആളുപിരിഞ്ഞാല്‍ അന്തിയണഞ്ഞാല്‍
നിന്നാണെ നിന്നെ ഞാന്‍ കോരിയെടുക്കും
കന്നിനിലാ പെണ്‍കൊടിയേ 
കണ്ണുകളില്‍ നാണമെന്താണ് എന്താണ്
കാട്ടുകുയില്‍ പാട്ടിനൊത്ത് ചോടുവയ്ക്കാന്‍ കാര്യമെന്താണ് എന്താണ്
എല്ലാമെല്ലാം ഞങ്ങള്‍ക്കറിയാം 
കാടാകെ പാടിനടക്കാന്‍ മടിയാ

Song video

Watch on YouTube

Song information

Music: വിദ്യാസാഗർ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: സുജാത മോഹൻബിജു നാരായണൻകോറസ്

Film/album: ഒരു മറവത്തൂർ കനവ്

Explore this song