Malayalam lyrics
കഥ പാട് കാലമേ നീ ഗതി മാറി വേറെ വേറെ ആണിന്റെ ചൂര് പെണ്ണിന്റെ ചൂര് ആഴത്തിൽ പൊള്ളും ശീലുകൾ നേരോടെ നീ പാട്.. ഒരാളുമൊരാളുമൊന്നല്ലെങ്കിലും ആണായാൽ അകമതിലൊളിയണ് പൊതുനിറം ഒരേടുമൊരേടുമൊന്നല്ലെങ്കിലും ഏതുപെണ്ണിൻ കഥയിലും കാണുമൻപിൻ നീർപ്പുഴ സ്നേഹത്തെയുരിഞ്ഞ കാമമോ കാമവും മോഹവും മാഞ്ഞുപോം ഉണ്മയോ.. കഥയൊന്നേ കാലമാകെ ഉടലൊന്നേ ആടവേറെ ആണിന്റെ ചൂരും പെണ്ണിന്റെ ചൂരും വാഴ്‌വിന്റെ ചൂടും ചന്തവും നേരോടെ നീ പാട്..
Song information
Music: ബിജിബാൽ
Lyricist: ബി കെ ഹരിനാരായണൻ
Singer: ബിജിബാൽരമ്യ നമ്പീശൻ
Film/album: ആണും പെണ്ണും
Explore this song
- Singer: ബിജിബാൽരമ്യ നമ്പീശൻ
- Film / album: ആണും പെണ്ണും
- Composer: ബിജിബാൽ
- Lyricist: ബി കെ ഹരിനാരായണൻ