Malayalam lyrics
ഉം ..ആ .. കണ്മണിയേ നീ ചിരിച്ചാൽ നെഞ്ചിലുദിക്കണ് വെണ്ണിലവ് കണിമലരേ നീ കരഞ്ഞാൽ മാറ് കിനിയണ് തേൻ നനവ് പിഞ്ചുപാദം തൊട്ടുവെന്നാൽ തളിരണിയും ഭൂമി മേലേ മിന്നിത്തിളങ്ങുന്നു നക്ഷത്രക്കൂടാരം നിനക്കായി..വാവേ കണ്മണിയേ നീ ചിരിച്ചാൽ നെഞ്ചിലുദിക്കണ് വെണ്ണിലവ് കണിമലരേ നീ കരഞ്ഞാൽ മാറ് കിനിയണ് തേൻ നനവ് ഉം..ഉം ..ആ ..ആഹാഹാ കൈക്കുഞ്ഞായി വന്നു നീ മിഴിതുറന്നു നീ തിരഞ്ഞു അമ്മയെ എന്നരുമവാവേ വളരണ ചന്ദ്രിക നീ.. അഴകിൻ തെല്ലേ.. ഇങ്കിനായി ഇനി അരികെ വാ..ഹായ് ഇതിലെ വാ ഇഴുകി വാ.. കുടുകുടെ ഒഴുകിയൊഴുകി വാ.. കണ്മണിയേ നീ ചിരിച്ചാൽ നെഞ്ചിലുദിക്കണ് വെണ്ണിലവ് കണിമലരേ നീ കരഞ്ഞാൽ മാറ് കിനിയണ് തേൻ നനവ് പൊന്നുണ്ണിക്കാലുകൾ പിരുപിരയോ പിച്ചവെച്ചു വീഴരുതേ കുരുകുരുന്നേ.. പുതിയൊരു ലോകമിതാ ഇനി നിൻ മുന്നിൽ.. അറിയണേ... പൊരുളറിയണേ... ഇരവും പകലും പിരിയണ വഴികളറിയണേ കണ്മണിയേ നീ ചിരിച്ചാൽ നെഞ്ചിലുദിക്കണ് വെണ്ണിലവ് കണിമലരേ നീ കരഞ്ഞാൽ.. മാറ് കിനിയണ് തേൻ നനവ് പിഞ്ചുപാദം തൊട്ടുവെന്നാൽ തളിരണിയും ഭൂമി മേലേ മിന്നിത്തിളങ്ങുന്നു നക്ഷത്രക്കൂടാരം നിനക്കായി..വാവേ ആരിരാരോ രാരീരോ ..ആരിരാരോ..രാരീരോ ആരിരാരോ..ആരീരോ ..ഉഹും..
Song video
Song information
Music: ഔസേപ്പച്ചൻ
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: ഔസേപ്പച്ചൻ
Film/album: ഗർഭശ്രീമാൻ
Explore this song
- Singer: ഔസേപ്പച്ചൻ
- Film / album: ഗർഭശ്രീമാൻ
- Composer: ഔസേപ്പച്ചൻ
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ