Malayalam lyrics
കണ്മണി നീയുറങ്ങ് താരാട്ടു കേട്ടുറങ്ങ് കുഞ്ഞിളം കണ്ണടച്ച് പാട്ടൊന്ന് കേട്ടുറങ്ങ് കണ്മണി പൊന്മണിയേ തേനൂറും കുഞ്ഞു വാവേ ചാഞ്ചക്കം ചായുറങ്ങാൻ ഓടിവാ മുത്തുമോളെ പുന്നാരമുത്തുമോളേ ഉമ്മാന്റെ പുന്നാരമുത്തുമോളേ പുന്നാരമുത്തുമോളേ ഉപ്പാന്റെ പുന്നാരമുത്തുമോളേ (കണ്മണി ... ) കണ്ണിമ ചിമ്മാതെ നിന്റെ കൂട്ടിനിരുന്നില്ലേ നീ കരയും നേരം എന്റെ മാറിലണച്ചില്ലേ (2) കണ്ണിൻ കണ്ണായി നോക്കി വളർത്തിയ പുന്നാര മുത്തല്ലേ നെഞ്ചിൽ സ്നേഹം ഊട്ടി വളർത്തിയ ചുന്ദരി വാവയല്ലേ (കണ്മണി ... ) കൂട്ടിനിരുന്നീലേ നിന്റെ കൂടെ നടന്നീലേ നിൻചിരി കാണുമ്പോൾ ഞങ്ങൾക്കെന്നും പെരുന്നാള് (2) എൻമടിത്തട്ടിൽ വീണുമയങ്ങാൻ ഓടിവാ നീ മുത്തേ പൊൻമണിയല്ലേ കുഞ്ഞിളം മുല്ലേ താമരപ്പൂവിതളേ കണ്മണി നീയുറങ്ങ് താരാട്ടു കേട്ടുറങ്ങ് സ്വപ്നങ്ങൾ നെയ്തെടുത്ത് പുന്നാരമോളുറങ്ങ് കണ്മണി നീയുറങ്ങ് താരാട്ടു കേട്ടുറങ്ങ് കുഞ്ഞിളം കണ്ണടച്ച് സ്വപ്നങ്ങൾ കണ്ടുറങ്ങ് പുന്നാരമുത്തുമോളേ ഉമ്മാന്റെ പുന്നാരമുത്തുമോളേ പുന്നാരമുത്തുമോളേ ഉപ്പാന്റെ പുന്നാരമുത്തുമോളേ കണ്മണി നീയുറങ്ങ് താരാട്ടു കേട്ടുറങ്ങ് കുഞ്ഞിളം കണ്ണടച്ച് സ്വപ്നങ്ങൾ കണ്ടുറങ്ങ് സ്വപ്നങ്ങൾ കണ്ടുറങ്ങ് .. സ്വപ്നങ്ങൾ കണ്ടുറങ്ങ്..
Song information
Music: ജയനീഷ് ഒമനൂർനിഷാദ് ഷാ
Lyricist: ജയനീഷ് ഒമനൂർനിഷാദ് ഷാ
Singer: ജി വേണുഗോപാൽസുജാത മോഹൻ
Film/album: ആയിശ വെഡ്സ് ഷമീർ
Explore this song
- Singer: ജി വേണുഗോപാൽസുജാത മോഹൻ
- Film / album: ആയിശ വെഡ്സ് ഷമീർ
- Composer: ജയനീഷ് ഒമനൂർനിഷാദ് ഷാ
- Lyricist: ജയനീഷ് ഒമനൂർനിഷാദ് ഷാ