Malayalam lyrics
കണ്മുന്നിൽ പുതുമയുമായ് തിരയിലെ പുതുയുഗമുണരുകയായ് ഭാഗ്യത്തിൻ ഭഗവാനായ് അഭിനയകുലപതിയരുളുകയായ് വിജയങ്ങൾ വിരിയുന്ന പുതിയൊരു പുലരിയിതാ അനുപദമൊഴുകുമൊരനുപമ ലഹരിയിതാ (കണ്മുന്നിൽ..) ഹൃദയങ്ങളിൽ...ഹൃദയങ്ങളിൽ വെറുമൊരു പ്രിയദിനമെഴുതി ശുഭമാം ചലനം ഈ ഉലകിൽ ഇതുവരെ കൈവരാത്ത നേട്ടം (2) (കണ്മുന്നിൽ..) ഒരു മനസ്സായ്...ഒരു മനസ്സായ് പലരുടെ കൈവിരുതരുളി കനവിൻ കമനം അഴകൊളിയായ് കലയുടെ കൈതെളിച്ച നാളം അഴകൊളിയായ് കലയുടെ കൈതെളിച്ച നാളം(കണ്മുന്നിൽ..)
Song information
Music: വി ദഷി
Lyricist: ജോഫി തരകൻ
Singer: സുഭിഷ് പന്തല്ലൂർ
Film/album: ഭഗവാൻ
Explore this song
- Singer: സുഭിഷ് പന്തല്ലൂർ
- Film / album: ഭഗവാൻ
- Composer: വി ദഷി
- Lyricist: ജോഫി തരകൻ