Malayalam lyrics

താലമരത്തിലെ കൂട്ടിലിരുന്നു ഞാൻ

നീ എന്നോ വരുമെന്ന് പാടി

ഇല്ലാ വരികില്ലെന്നാരോ മൊഴിഞ്ഞപ്പോൾ

ഇല്ലാ വരുമെന്ന് പാടി

(താലമരത്തിലെ....)
ആയിരം കാതം അകലെയിരുന്ന് ഞാൻ

നിൻ അനുപല്ലവി ഗീതം കേട്ടു (2)

ആ ഗാന ശ്രുതിയെൻ മനവേദിയിൽ

നിൻ കാമന ലാസ്യങ്ങളാടി

(താലമരത്തിലെ....)

നാണം വരുമെന്ന് ഞാനെത്ര ചൊല്ലീട്ടും

കാതിൽ പറഞ്ഞുള്ള കാര്യം

നാലാളറിയാതെയാണെങ്കിലും ഞാനെൻ

നാരായണക്കിളിക്കേകും

ഞാനെൻ നാരായണക്കിളിക്കേകും

(താലമരത്തിലെ....)

Song information

Lyricist: ജോഫി തരകൻ

Singer: റോഷിനി

Film/album: അച്ഛന്റെ പൊന്നുമക്കൾ

Explore this song